സ്വതന്ത്ര ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ STU തളിപ്പറമ്പ മുനിസിപ്പൽ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പി .ഡബ്ല്യൂ.ഡി, അസിസ്റ്റന്റ് ഇഞ്ചിനീയറെ ഉപരോധിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തളിപ്പറമ്പ ഇരിട്ടി സംസ്ഥാന പാതയിൽ ചിറവക്ക് കപ്പാലം റോഡ് വികസനത്തിൻ പേര് പറഞ്ഞ് മാന്തി പൊളിച്ച്റോഡ് തോടാക്കി മാറ്റിയിട്ട് മാസങ്ങളേറെയായി  യാത്രക്കാരുടെയും വാഹനമോടുന്ന തൊഴിലാളികളുടെയും നട്ടെല്ല് ഒടിക്കുന്ന വലിയ കുഴികളും വെളളക്കെട്ടും കാരണം നിലവിൽ കിലോമീറ്ററുകളോളം ഗതാഗത കുരുക്ക് അനുഭവപ്പെടുന്നു.

അധികാരികളുടെ മൂക്കിൻ തുമ്പത്തുള്ള ഈ പ്രശ്നം കോൺട്രാക്ടർക്ക് ലാഭമുണ്ടാക്കി കൊടുക്കുവാൻ വേണ്ടി കണ്ണടച്ചു
ഇരുട്ടാക്കുന്ന ഏർപ്പാടാണ് അധികാരികൾ ചെയ്യുന്നത് എന്ന് സ്വതന്ത്ര ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ STU തളിപ്പറമ്പ മുനിസിപ്പൽ ഏരിയ കമ്മറ്റി ആരോപിച്ചു
തുടർന്ന് എക്സിക്യൂട്ടിവ് ഇഞ്ചിനീയർ  നാളെ  16/7/19 ന്  താത്ക്കാലികമായി മെറ്റൽ ഉപയോഗിച്ച് ഗതാഗത യോഗ്യമാക്കി നൽകാമെന്ന ഉറപ്പിലാണ് ഉപരോധ സമരം പിൻവലിച്ചത്.

അറ്റകുറ്റ പണികൾ ചെയ്തില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭം സങ്കടിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകി. ഉപരോധ സമരത്തിന്  സി.ഉമ്മർ, മുഹമ്മദ് റാഫി കെ.പി, റാഷിദ് കൊങ്ങായി, താജു, മുഹമ്മദലി, റഷീദ് വെള്ളാവ്, ഹാരീസ് തങ്ങൾ, കുഞ്ഞഹമ്മദ്, ഹിളർ കെ.എസ്, മുസ്തഫ കെ.പി, നൗഷാദ് അരിയിൽ, അനസ് ചെങ്ങളായി, മുസ്തഫ, മുഹമ്മദ്കുഞ്ഞി നേതൃത്വം നൽകി

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha