മുട്ടന്നൂർ കോൺകോഡ് കോളേജിൽ SFI, KSU സംഘർഷം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

നായാട്ടുപാറ : മുട്ടന്നൂർ കോൺകോർഡ് ആർട്സ് ആന്റ് സയൻസ് കോളേജിൽ ആദ്യ വർഷ വിദ്യാർത്ഥികളെ വരവേൽക്കാനുള്ള പ്രവർത്തങ്ങൾ നടത്തുന്നതിനിടെ
കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ സെക്രട്ടറി അഷ്‌റഫ്‌ എളമ്പാറ, യൂണിറ്റ് സെക്രട്ടറി വൈഷ്ണവ് മരുതായി എന്നിവർക്ക് നേരെ എസ് എഫ് ഐ സംഘത്തിന്റെ അക്രമം. പരിക്കേറ്റവരെ മട്ടന്നൂർ ഗവ : ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് മട്ടന്നൂർ പോലീസിൽ പരാതി നല്കി. പുറത്ത് നിന്നെത്തിയ ആറംഗ ഡി.വൈ.എഫ്.ഐ സംഘമാണ് അക്രമം നടത്തിയതെന്ന് പരിക്കേറ്റ കെ.എസ്.യു പ്രവർത്തകർ പരാതിയിൽ പറഞ്ഞു. വിദ്യാർത്ഥികൾക്ക് നേരെയുള്ള സി.പി.എം നേതൃത്വത്തിന്റെ അറിവോടുകൂടിയ ഇത്തരം അക്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം നടത്തുമെന്ന് കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഹരികൃഷ്ണൻ പാളാട് പറഞ്ഞു.Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha