തളിപ്പറമ്പ ടൌൺ റസിഡൻസ് അസോസിയേഷൻ രൂപീകൃതമായി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തളിപ്പറമ്പ്: തളിപ്പറമ്പ് ടൗണ്‍, കോടതിറോഡ്, മുന്‍സിപ്പാലിറ്റി പരിസരം എന്നിവിടങ്ങളിലെ വീടുകളിലുള്ള കുടുംബാംഗങ്ങള്‍ തമ്മിലുള്ള സൗഹൃദം വര്‍ദ്ധിപ്പിക്കുന്നതിനായി തളിപ്പറമ്പ് ടൗണ്‍ റസിഡന്‍സ് അസോസിയേഷന്‍ രൂപീകരിച്ചു. സംഘടന ജില്ലാ രജിസ്ട്രാര്‍ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയതതായി ഭാരവാഹികള്‍ അറിയിച്ചു. രൂപീകരണ യോഗത്തില്‍ എ.ആര്‍.സി.നായര്‍ അധ്യക്ഷത വഹിച്ചു. പി.ടി.രത്‌നാകരന്‍, ജി.ഗിരീഷ്, ഡോ.കെ.ടി.ബാലചന്ദ്രന്‍, കെ.ഉണ്ണികൃഷ്ണന്‍, ഇ.ഗോപാലന്‍, സി.പി.സുബൈര്‍, കെ.വി.മഹേഷ്, എ.പി.ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു. ആഗസ്ത് മാസം വിപുലനമായ രീതിയില്‍ ഉദ്ഘാടനപരിപാടി സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ഭാരവാഹികള്‍-എ.ആര്‍.സി.നായര്‍-പ്രസിഡന്റ്, പി.ടി.രത്‌നാകരന്‍-വൈസ് പ്രസിഡന്റ്, എ.പി.ഇബ്രാഹിം-സെക്രട്ടറി, കെ.വി.മഹേഷ്-ജോ.സെക്രട്ടറി, സി.പി.സുബൈര്‍-ട്രഷറര്‍.





Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha