പികെ ശ്യാമളയ്ക്ക് തെറ്റുപറ്റിയിട്ടില്ലെന്ന് ഇപി ജയരാജന്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoep_jayarajan

തിരുവനന്തപുരം: ആന്തൂരില്‍ വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പികെ ശ്യാമളയെ പിന്തുണച്ച് നിയമസഭയില്‍ മന്ത്രി ഇപി ജയരാജന്‍. സാജന്റെ അത്മഹത്യയില്‍ പികെ ശ്യാമള ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ പ്രതിപക്ഷത്തിന് ദുഃഖിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ കാര്യങ്ങളെല്ലാം വ്യക്തമാകും. മനസിലാക്കിയത് അനുസരിച്ചാണെങ്കില്‍ അന്വേഷണം തീരുമ്പോള്‍ ആരോപണം ഉന്നയിച്ചവര്‍ക്കെല്ലാം ദുഖിക്കേണ്ടി വരും. അത് കൊണ്ട് വിശദമായ അന്വേഷണം നടക്കട്ടെ. രാഷ്ട്രീയമായ പകയുടേയും വിദ്വേഷത്തിന്റെയും ഭാഗമായി ആരെയും കുറ്റവാളിയായി പ്രഖ്യാപിക്കരുതെന്നും ഇപി ജയരാജന്‍ പറഞ്ഞു. 

അതേസമയം അന്വേഷണം അട്ടിമറിക്കുന്നതിന്റെ സൂചനയാണ് മന്ത്രിയുടെ പ്രതികരണമെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയില്‍ എന്തുകൊണ്ട് രാഷ്ട്രീയ നേതൃത്വത്തിനെതിരേ നടപടിയില്ലെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ചോദ്യത്തിന് പ്രതികരണമായാണ് പി കെ ശ്യാമളയെ പിന്തുണച്ച് മന്ത്രി ഇപി ജയരാജന്‍ രംഗത്തെത്തിയത്.

നഗരസഭാ ചെയര്‍പേഴ്‌സണ്‍ പികെ ശ്യാമളയ്ക്ക് വീഴ്ച സംഭവിച്ചതായി പി ജയരാജന്‍ അഭിപ്രായപ്പെട്ടിരുന്നു.
 Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha