ബക്കളം പുന്നക്കുളങ്ങരയിൽ സ്ഥാപിച്ച കോൺഗ്രസിന്റെയും ലീഗിന്റെയും കൊടിമരങ്ങൾ നശിപ്പിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തളിപ്പറമ്പ്:  ബക്കളം പുന്നക്കുളങ്ങരയിൽ സ്ഥാപിച്ച കോൺഗ്രസിന്റെയും ലീഗിന്റെയും കൊടിമരങ്ങൾ നശിപ്പിച്ചു. ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി ഈ മാസം13 മുതൽ 15 വരെ നടത്തിയ ആന്തൂർ പദയാത്രയുടെ സമാപനത്തിന്റെ ഭാഗമായി ഉയർത്തിയ കോൺഗ്രസ് പതാകയും കൊടിമരവുമാണ് സിപി എമ്മുകാർ നശിപ്പിച്ചതെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞു. ഇന്നലെ രാത്രിയിലാണ് കോൺഗ്രസിന്റെയും മുസ്ലീം ലീഗിന്റെയും കൊടികളും കൊടിമരങ്ങളും നശിപ്പിച്ചത്. 15 ന് സതീശൻ പാച്ചേനി തന്നെ ഉയർത്തിയതാണ് നശിപ്പിക്കപ്പെട്ട കൊടിയും കൊടിമരവും. സി പി എമ്മിന്റെ കൊടിമരത്തിന് സമീപം തന്നെയാണ് ലീഗ് – കോൺഗ്രസ് കൊടിമരങ്ങളും സ്ഥാപിച്ചിരുന്നത്. രണ്ടും ചുവടോടെ പിഴുതെടുത്ത് കൊണ്ടു പോകുകയായിരുന്നു.        യു ഡി എഫ് നേതാക്കൾ തളിപ്പറമ്പ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ചരിത്രത്തിൽ ആദ്യമായി ഉയർത്തിയ കോൺഗ്രസ് കൊടി നശിപ്പിച്ചതോടെ സി പി എം വീണ്ടും തങ്ങളുടെ ആധിപത്യം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്നും ഇതിനെ നേരിടുമെന്നും യു ഡി എഫ് ചെയർമാൻ സമദ് കടമ്പേരി പറഞ്ഞു. എ.എൻ.ആന്തൂരാൻ, കോൺഗ്രസ് ആന്തൂർ മണ്ഡലം പ്രസിഡന്റ് വത്സൻ കടമ്പേരി എന്നിവർ സംഭവത്തിൽ പ്രതിഷേധിച്ചു. ഇന്ന് തന്നെ വീണ്ടും കൊടികൾ ഉയർത്തുമെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞു.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha