ലൈംഗിക പീഡന പരാതി: ബിനോയി കോടിയേരി ചോദ്യം ചെയ്യലിന് ഹാജരായി; ഡി.എന്‍.എ ടെസ്റ്റിന് തയ്യാറാണെന്ന് ബിനോയി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ബിനോയിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ അഭിഭാഷകന്‍ ഡി.എന്‍.എ പരിശോധനയെ എതിര്‍ത്തിരുന്നു. ഇതില്‍ നിന്നും വ്യത്യസ്തമായ നിലപാടാണ് ബിനോയി ഇന്ന് സ്വീകരിച്ചത്.

binoy kodiyeri

മുംബൈ: ലൈംഗിക പീജന പരാതിയില്‍ ബിനോയി കോടിയേരി ചോദ്യം ചെയ്യലിന് ഹാജരായി. മുംബൈ ഓഹിവാര പോലീസ് സ്‌റ്റേഷനില്‍ രാവിലെയവണ് ബിനോയി എത്തിയത്. കഴിഞ്ഞ ദിവസമാണ് ബിനോയിക്ക് കോടതി ഉപാധികളോടെ മൂന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

ഇന്ന് പതിനഞ്ചു മിനിറ്റ് മാത്രം നീണ്ട പ്രാഥമിക ചോദ്യം ചെയ്യല്‍ മാത്രമാണ് നടന്നത്. ഡി.എന്‍.എ പരിശോധനയ്ക്ക് വഴങ്ങണമെന്ന നിര്‍ദേശമാണ് പോലീസ് മുന്നോട്ടുവച്ചത്. ഇത് ബിനോയി അംഗീകരിക്കുകയായിരുന്നു. ഇതിനുള്ള തുടര്‍ നടപടികള്‍ വരുന്ന ദിവസങ്ങളില്‍ പോലീസ് സ്വീകരിക്കും. അതേസമയം, ബിനോയിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ അഭിഭാഷകന്‍ ഡി.എന്‍.എ പരിശോധനയെ എതിര്‍ത്തിരുന്നു. ഇതില്‍ നിന്നും വ്യത്യസ്തമായ നിലപാടാണ് ബിനോയി ഇന്ന് സ്വീകരിച്ചത്.

ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും ബിനോയി പോലീസ് സ്‌റ്റേഷനില്‍ ഹാജരാകേണ്ടതുണ്ട്. ഡി.എന്‍.എ പരിശോധനയ്ക്ക് രക്തസാംപിള്‍ എടുക്കാന്‍ പോലീസ് തീരുമാനിച്ചാല്‍ ബിനോയി സഹകരിക്കണം. ഉച്ചവരെ ബിനോയിയെ ചോദ്യം ചെയ്യാന്‍ പോലീസിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ജാമ്യവ്യവസ്ഥകള്‍ പൂര്‍ത്തിയാക്കാന്‍ ബിനോയി പോലീസ് സ്‌റ്റേഷനില്‍ എത്തിയിരുന്നു. തുടര്‍ന്ന് ഇന്നാണ് ചോദ്യം ചെയ്യലനായി എത്തുന്നത്. പരാതിക്കാരി സമര്‍പ്പിച്ച തെളിവുകള്‍ സംബന്ധിച്ച ചോദ്യങ്ങളില്‍ വിശദീകരണം തേടിയേക്കും.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha