വൈദ്യുതി നിരക്ക് വര്‍ധന: എസ്ഡിപിഐ മട്ടന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മട്ടന്നൂർ: വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിച്ച പിണറായി സര്‍ക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരേ എസ്ഡിപിഐ  പ്രതിഷേധമിരമ്പി. വൈദ്യുതി നിരക്ക് അമിതമായി വര്‍ധിപ്പിച്ച് പിണറായി സര്‍ക്കാര്‍ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് എസ്ഡിപിഐ കുറ്റപ്പെടുത്തി. കോര്‍പറേറ്റുകളുടെ കോടിക്കണക്കിന് രൂപ കുടിശ്ശിക തിരിച്ചുപിടിക്കാന്‍ സര്‍ക്കാരിന് ആര്‍ജ്ജവമില്ല. സാധാരണക്കാരന്‍ വൈദ്യുതി ബില്‍ അടയ്ക്കാന്‍ ഒരു ദിവസം വൈകിയാല്‍ വൈദ്യുതി വിഛേദിക്കുന്ന അധികൃതരാണ് കോര്‍പറേറ്റുകളോട് മൃദുസമീപനം സ്വീകരിക്കുന്നത്. വിലക്കയറ്റത്തില്‍ പൊറുതിമുട്ടിയ ജനങ്ങളെ വൈദ്യുതി നിരക്ക് കൂടി വര്‍ധിപ്പിച്ച് ദുരിതക്കയത്തിലാക്കുന്ന പിണറായി സര്‍ക്കാര്‍ ജനങ്ങളെയെല്ലാം ശരിയാക്കുകയാണ്. അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍, അങ്കണവാടികള്‍ തുടങ്ങിയവയുടെയും പെട്ടിക്കടകളുടെയും വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചത് അംഗീകരിക്കാനാവില്ല. അനാഥാലയങ്ങള്‍ക്ക് നാളിതുവരെ ഫിക്‌സഡ് ചാര്‍ജ് ഉണ്ടായിരുന്നില്ല.

അതും അടിച്ചേല്‍പ്പിച്ചിരിക്കുന്ന നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണ്. വൈദ്യുതി നിരക്ക് വര്‍ധന പിന്‍വലിക്കാത്തപക്ഷം ശക്തമായ തുടര്‍പ്രക്ഷോഭങ്ങള്‍ നടത്തുമെന്നും മുന്നറിയിപ്പുനൽകി. എസ്ഡിപിഐ മട്ടന്നൂർ മണ്ഡലം  പ്രസിഡന്റ് റഫീഖ് കീചേരി , സെക്രട്ടറി ഷഫീക്ക്. മുനീർ ശിവപുരം. ഷംസുദ്ദീൻ കയനി. ഇർഷാദ്, ഹനീഫ പാലോട്ടുപള്ളി. നേതൃത്വം നല്‍കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha