ലക്ഷങ്ങളുടെ ചീട്ടുകളി പന്തയം നടത്തിവന്ന സംഘത്തെ പിടികൂടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പന്തക്കൽ നവോദയ സ്കൂളിന്നടുത്ത് വീട് കേന്ദ്രീകരിച്ച് ലക്ഷങ്ങളുടെ ചീട്ട് കളി നടത്തി വരികയായിരുന്ന പന്ത്രണ്ടംഗ സംഘം പോലീസിന്റെ പിടിയിലായി. ഇവരിൽ നിന്ന് 6.12 ലക്ഷം രൂപയും പിടിച്ചെടുത്തു. മാഹി എസ്.പി. വംശീധരറെഡ്ഢിയുടെ നിർദ്ദേശപ്രകാരം പളളൂർ എസ്.ഐ.സെന്തിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ചൊവ്വാഴ്ച വൈകീട്ട് നടത്തിയ നാടകീയ നീക്കങ്ങളിലൂടെ സംഘത്തെ വലയിലാക്കിയത്.വിദൂരങ്ങളിൽ നിന്ന് പോലും വാഹനങ്ങളിലെത്തുന്ന കളിക്കാർ മൊബൈൽ ഫോണിലൂടെ കളിയിടം മാറ്റിക്കൊണ്ടിരിക്കും. പന്തക്കലിലെ പണി പൂർത്തിയായ വീട്ടിൽ വെച്ച് രാപകലില്ലാതെ ചീട്ടുകളി നടക്കുന്നതിനിടെയാണ് ഇവർ പിടിയാലായത്.6, 12, 650 രൂപയാണ് പിടിച്ചെടുത്തത്. പന്തക്കലിലെ കുറ്റിക്കാട്ടിൽ റോഷിത് കുമാർ (36) പാറാട്ടെ കോടാളൻ വീട്ടിലെ കെ.അബ്ദുൾ റഹ്മാൻ (32) ധർമ്മടം ബ്രണ്ണൻ കോളജിനടുത്ത എം.കെ.റഫീഖ് (50) ബാലുശ്ശേരിയിലെ എൻ.വി.ഹമീദ് (52) ചോറോട്ടെ എം.ടി.അഷ്റഫ് (44) തലശ്ശേരി കൊടുവള്ളിയിലെ പി.രാജീവൻ ( 52 ) ചമ്പാട്ടെ പി.വി.സനീഷ് (40) കുറ്യാടി പാറക്കടവിലെ ഒ.കെ.കാസിം(36) കടവത്തൂരിലെ പി.കെ.അൻവർ (44) വിളക്കോട്ടൂരിലെ മീത്തൽ സുരേഷ് (35) ചമ്പാട്ടെ കെ.കെ ബഷീർ (41) ചമ്പാട്ടെ സാദത്ത് (43) പാറക്കടവിലെ ടി.കെ. റഷീദ് (45) എന്നിവരാണ് അറസ്റ്റിലായവർ.പള്ളൂർ, മാക്കുനി പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഹൈടെക് ശീട്ടുകളി നടക്കുന്നത്.ഇവർക്ക് തുണയായി ഗുണ്ടാസംഘങ്ങളുമുണ്ട്.Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha