എസ്.ഡി.പി.ഐ.പ്രവർത്തകനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേർക്ക് തടവും പിഴയും.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തലശ്ശേരി: കൂത്ത്പറമ്പിലെ മലബാർ ചിക്കൻ സ്റ്റാളിൽ അതിക്രമിച്ച് കയറി എസ്.ഡി.പി.ഐ.പ്രവർത്തകനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന കേസിൽ മൂന്ന് സി.പി.എം പ്രവർത്തകർക്ക് തടവും പിഴയും മൂന്ന്പേരെ വെറുതെ വിട്ടു. കൈതേരിപറമ്പ് സ്വദേശികളായ പൊന്നാന്തേരി പ്രഭുൽ ലാൽ (45), കൊച്ചു വീട്ടിൽ കെ.എം അനിൽ എന്ന കുട്ടൻ (40) പാലാപറമ്പ് സ്വദേശി പി ജിത്തു (36) എന്നിവരെയാണ് ആറ് വർഷം കഠിന തടവിനും നാൽപതിനായിരം രൂപ പിഴയടക്കാനും തലശ്ശേരി അസി.സെഷൻ ജഡ്ജി കെ.പിഅനിൽകുമാർ വിധിച്ചത്. പിഴ തുക ബഷീറിന് നൽകണം പിഴയടച്ചില്ലെങ്കിൽ ആറ് മാസം അധികം തടവ് അനുഭവിക്കണം.പാലാപറമ്പ് സ്വദേശികളായ എം.എം അജേഷ്, കെ.സ്വരലാൽ, മുര്യാട് ചുള്ളിയിലെ അണ്ണേരി വിപിൻ എന്നിവരെയാണ് വെറുതെ വിട്ടത്.2010 ഒക്ടോബർ 24 ന് രാത്രി ഏഴര മണിയോടെ പ്രതികൾ മാരകായുധങ്ങളോടെ ഇറച്ചിക്കടയിൽ അതിക്രമിച്ച് കയറി സ്റ്റാളിൽ ജോലി ചെയ്യുകയായിരുന്ന എസ്.ഡി.പി.ഐ.പ്രവർത്തകനായ വാഴയിൽ ബഷീറിനെ (30) വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് പോലീസ് കേസ്. ഗുരുതരമായി പരിക്കേറ്റ ബഷീർ മാസങ്ങളോളം ചികിൽസയിൽ കഴിയുകയും ഒരു കാലിന്റെ മുട്ടിന് താഴെ നഷ്ടപ്പെടുകയും ചെയ്തിരുന്നു.സംഭവം നടക്കുമ്പോൾ ചിക്കൻ സ്റ്റാളിൽ ഉണ്ടായിരുന്ന പഴശ്ശി കയനിയിലെ കാളാം വീട്ടിൽ വി.റഫീഖ് ന്റെ പരാതി പ്രകാരമാണ് പോലീസ് പ്രഥമവിവരം രേഖപ്പെടുത്തിയത് -കെ.എം.ഫസൽ, പി.മനോജ്, ഡോ.പ്രേംനാഥ്, ഡോ.മുഹമ്മദ് അമീർ ,കൂത്ത് നഗരസഭയിലെ ഉദ്യോഗസ്ഥൻ എം.എം.ജോഷി, വില്ലേജ് ഓഫീസർ ആർ.വിനോദ്കുമാർ, പോലീസ് ഓഫീസർമാരായ എം.ആർ.ബിജു, സജേഷ് വാഴാളപ്പിൽ തുടങ്ങിയവരെയാണ് പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചത്. പ്രോസിക്യൂഷന് വേണ്ടി ഡിസ് ട്രിക്ട് ഗവ: പ്ലീഡർ അഡ്വ.ബി.പി.ശശീന്ദ്രൻ , അഡീ ഡിസ്ട്രിക്ട് ഗവ. പ്ലീഡർ അഡ്വ.സി.കെ.രാമചന്ദ്രൻ എന്നിവരാണ് ഹാജരായത്.Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha