കര്‍ഷകര്‍ക്ക് പുത്തന്‍ പ്രതീക്ഷ പകര്‍ന്ന് കൊളച്ചേരിയില്‍ തടയണ നിര്‍മ്മാണം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കൊളച്ചേരി : കൊളച്ചേരിയിലെ കര്‍ഷകര്‍ക്ക് പുത്തന്‍ പ്രതീക്ഷ പകര്‍ന്നുകൊണ്ട് തടയണ നിര്‍മ്മാണം പൂര്‍ത്തിയായി. കൊളച്ചേരി ഉറുമ്പിയില്‍ നിലവിലുള്ള തടയണ പുതുക്കിപണിയൽ, തേയിലക്കണ്ടി താഴെ, ചേലേരി പള്ളിക്ക് സമീപം എന്നിവടങ്ങളില്‍ ട്രാക്ടര്‍ പാത്ത് ഉള്‍പ്പെടെ പുതിയ തടയണയുടെ നിർമ്മാണം എന്നിവയാണ് പൂർത്തിയായത്. തടയണ നിർമ്മാണം എന്ന ഏറെ കാലത്തെ കർഷകരുടെ ആവശ്യമാണ് ഇതോടെ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.  കൃഷിഭൂമിയുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുവാനും വിഭവങ്ങളുടെ മെച്ചപ്പെട്ട വിനയോഗത്തിനും വേണ്ടി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പ്രധാൻ മന്ത്രി കൃഷി സിഞ്ചായി യോജന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ ചെലവഴിച്ചു കൊണ്ടാണ് പ്രവൃത്തി പൂർത്തീകരിച്ചത്.  
പാടിതീര്‍ത്ഥത്തില്‍ നിന്നും ഉത്ഭവിച്ച് കൊളച്ചേരി തോട് വഴിയും ചേലേരി ഈശാനമംഗലത്തെ തോട് വഴിയും ഒഴുകിവരുന്ന വെള്ളവുമാണ് മണിയങ്കാട്ട് ഇല്ലം പാടശേഖരം, ചേലേരി പാടശേഖരം എന്നിവടങ്ങളിലെ കൃഷിക്കുള്ള ജലസേചനത്തിന് വേണ്ടി പ്രധാനമായും ഉപയോഗിക്കുന്നത്. ഈ രണ്ട് തോട് വഴി ഒഴുകിവരുന്ന വെള്ളം മുണ്ടേരി പുഴയിലാണ് ചെന്ന് പതിക്കുന്നത്. മഴക്കാലം കഴിയുന്നതോടെ ഈ രണ്ടു തോടും വറ്റി വരളുന്ന സ്ഥിതിയാണ്.  അതേസമയം തടയണ നിർമ്മിക്കുന്നതോടെ രണ്ടാം വിള നെൽകൃഷിയെ പുനരുജ്ജീവിപ്പിക്കുന്നതോടൊപ്പം കുടിവെള്ളക്ഷാമത്തിനും പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ വേനൽക്കാല പച്ചക്കറി കൃഷിക്കുള്ള  ജലസേചനം സൗകര്യവും ലഭ്യമാകും. 
ഇൗ പ്രദേശത്ത് 40 ഏക്കർ നെൽവയലാണുള്ളത്. ഇതിൽ 20 ഏക്കർ സ്ഥലത്ത് മാത്രമാണ് ഇപ്പോൾ നെൽകൃഷി നടക്കുന്നത്. നിലവിലുള്ള മുഴുവൻ നെൽവയലിലും നെൽകൃഷി നടത്താനുള്ള തയ്യാറെടുപ്പിലാണ് കൃഷിഭവൻ. 
കാർഷിക മേഖലയിലും യന്ത്രവൽക്കരണം കടന്നുവന്നതോടെ അടിസ്ഥാനസൗകര്യ വികസനത്തിന്റെ അഭാവമാണ് കർഷകർക്ക് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇതിനുള്ള പരിഹാരമെന്ന നിലയിൽ 2015 ലാണ് കൊളച്ചേരി പഞ്ചായത്ത് ഒമ്പതാം വാർഡ് മെമ്പർ എൽ. നിസാർ  അന്നത്തെ കൃഷിവകുപ്പ്  മന്ത്രിയായിരുന്ന കെ പി മോഹനൻ മുഖേന കൊളച്ചേരി, നണിയൂർ പാടശേഖരത്തിന്റെ അടിസ്ഥാന വികസനത്തിന് വേണ്ടി ഒരു കോടി 30 ലക്ഷം രൂപയുടെ പദ്ധതി സമർപ്പിക്കുന്നത്. ഇതിന്റെ ഭാഗമായാണ് തടയണ നിർമ്മാണം പൂർത്തിയായിരിക്കുന്നത്.Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha