കമ്പിളി പുതപ്പുമായി ഇത്തവണയും വിഷ്ണു എത്തി, സ്നേഹം നൽകി സ്വീകരിച്ച് കണ്ണൂരുകാർ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കമ്പിളി പുതപ്പുകളുമായി വിഷ്ണു ഭായ് വീണ്ടുമെത്തി, പ്രളയകാലത്തെ നന്മ മറക്കാതെ മലയാളി

കഴിഞ്ഞ വര്‍ഷത്തെ പ്രളയ സമയത്ത് പ്രളയബാധിതര്‍ക്ക് സൗജന്യമായി കമ്പിളി പുതപ്പ് നല്‍കിയ മധ്യപ്രദേശുകാരന്‍ വിഷ്ണുവിനെ ഓര്‍മ്മയുണ്ടോ ?. പ്രളയ സമയത്ത് ഇരിട്ടി താലൂക്ക് ഓഫീസില്‍ ജീവനക്കാരെല്ലാം പുനര്‍നടപടിക്രമങ്ങളുടെ ഭാഗമായി ഒത്തുകൂടിയപ്പോഴാണ് വിഷ്ണു അവിടെ കമ്പിളി പുതപ്പ് വില്‍ക്കാന്‍ എത്തിയത്. എന്നാല്‍ ഉദ്യോഗസ്ഥരുടെ വിഷമം ശ്രദ്ധിച്ച വിഷ്ണു കാര്യം തിരക്കി.

പ്രളയത്തെ കുറിച്ച് അറിഞ്ഞ വിഷ്ണു തന്റെ കൈയ്യില്‍ ഉണ്ടായിരുന്ന 50 കമ്പിളിപുതപ്പ് തഹസില്‍ദാര്‍ കെ.കെ. ദിവാകരനു ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവരുടെ തണുപ്പകറ്റാന്‍ സൗജന്യമായി നല്‍കുകയായിരുന്നു. ഇക്കാര്യം വാര്‍ത്തയായതോടെ വിഷ്ണുവിനെ മാതൃകയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. രണ്ടാം ഘട്ടത്തില്‍ ആറളം ഫാമിലും വയനാട്ടിലുമായി ദുരിതാശ്വാസ ക്യാംപുകളില്‍ കഴിഞ്ഞ പ്രളയ ബാധിതര്‍ക്കായി 450 പുതപ്പു കൂടി നല്‍കിയാണു വിഷ്ണു കേരളം വിട്ടത്.

ഇക്കുറി വീണ്ടും വിഷ്ണു കേരളത്തിലേക്ക് എത്തിയിരിക്കുകയാണ്. തന്നെ ഏവരും മറന്നു കാണുമെന്ന് കരുതിയാണ് വിഷ്ണു കേരളത്തിലേക്ക് എത്തിയത്. എന്നാല്‍ പ്രളയകാലത്ത് വില്‍പ്പനയ്ക്ക് കൊണ്ടുവന്ന കമ്പിളിപ്പുതപ്പ് പ്രളയബാധിതര്‍ക്ക് സൗജന്യമായി നല്‍കിയ വിഷ്ണുവിനോട് ഏവരും നന്ദി പറയുകയാണ്. ഇപ്പോള്‍ എല്ലാവരും തന്റെ പേര് വിളിച്ചാണ് പുതപ്പ് വാങ്ങുന്നതെന്ന് വിഷ്ണു പറയുന്നു. കൂടാതെ കേരളത്തിലുള്ളവര്‍ക്കായി താന്‍ പാനിപ്പത്തിലെ കമ്പനിയില്‍ നിന്നു നേരിട്ടു വാങ്ങിയതിനാല്‍ മൊത്തക്കച്ചവട വിലയ്ക്കാണു ഇത്തവണ പുതപ്പു വില്‍ക്കുന്നതെന്നും വിഷ്ണു പറഞ്ഞു.
Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha