പ്രണയ നൈരാശ്യത്തിൽ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് അടുത്തേക്ക് ധീരയായി നടന്നു ചെന്ന മലയാളി നഴ്‌സും പയ്യാവൂർ സ്വദേശിനിയുമായ നിമ്മിക്ക് സൈബർ ലോകത്തിന്റെ കയ്യടി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പ്രണയ നൈരാശ്യത്തിൽ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് അടുത്തേക്ക് ധീരയായി നടന്നു ചെന്ന മലയാളി നഴ്‌സ് നിമ്മിക്ക് സൈബർ ലോകത്തിന്റെ കയ്യടി.  കഴുത്ത് മുറിച്ച ശേഷം കത്തിവീശി ഭീഷണി മുഴക്കി നിന്ന യുവാവിനെയും ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയേയും രക്ഷിച്ചത് മലയാളി നഴ്‌സായ നിമ്മിയുടെ സമയോചിതമായ ഇടപെടലാണ്. നിമ്മിക്ക് അഭിനന്ദനം അറിയിച്ച് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രസിഡന്റ് ജാസ്മിൻ ഷാ ഫെയ്സ്ബുക്കില്‍ രംഗത്തെത്തി. 
ജാസ്മിൻ ഷായുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം : 

ഇന്നലെ മംഗലാപുരത്ത് വിദ്യാർഥിനിയെ സഹപാഠി റോഡരിൽ കുത്തിവീഴ്ത്തിയ ദ്യശ്യങ്ങൾ കണ്ട ഞെട്ടലിലാണ് ലോകം . പെൺകുട്ടിയെ 12 തവണ കുത്തിവീഴ്ത്തിയ ശേഷം യുവാവ് സ്വന്തം കഴുത്തു മുറിക്കുകയായിരുന്നു . നടുറോഡിൽ പെൺകുട്ടിയെ യുവാവ് കുത്തി വീഴ്ത്തുമ്പോൾ കണ്ടു നിന്നവർ അടുത്തേയ്ക്ക് ചെല്ലാൻ ശ്രമിച്ചെങ്കിലും ഇയാൾ കത്തിവീശി എല്ലാവരേയും പിന്തിരിപ്പിക്കുകയായിരുന്നു. ഇതിനിടയിൽ ആംബുലൻസിൽ എത്തിയ നഴ്സ് പയ്യാവൂർ കുളക്കാട്ട് നിമ്മി സ്റ്റീഫന്റെ ഇടപെടൽ അമ്പരപ്പോടെയാണ് ചുറ്റുമുള്ളവർ കണ്ടത് . എന്നാൽ വളരെ ബുദ്ധിപൂർവമായിരുന്നു നിമ്മി കാര്യങ്ങൾ കൈകാര്യം ചെയ്തത് നാട്ടുകാർ പറഞ്ഞു.. നിമി ഉള്ളാൾ കെ . എസ് ഹെഗ്ഡേ മെഡിക്കൽ കോളേജിലാണ് പഠിച്ചത് .സംഭവസ്ഥലത്ത് എത്തിയ നിമ്മി ആംബുലൻസിൽ നിന്ന് പുറത്തിറങ്ങുമ്പോൾ തന്നെ പലരും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു . അത്രയ്ക്ക് ഭീകരമായിരുന്നു അന്തരീക്ഷം . നിമ്മി അടുത്ത് ചെന്നതോടെ അക്രമി ( സുശാന്ത് - 24 ) യുവതിയുടെ ദേഹത്ത് കിടന്നു. 

എന്നാൽ അക്രമിയെ നിമ്മി കൈയിൽ പിടിച്ചുമാറ്റാൻ ശ്രമിച്ചു . ഇതിനിടയിൽ കണ്ടു നിന്നവരും ഒപ്പം ചേർന്നു . തുടർന്ന് നിമിയും ചുറ്റുമുണ്ടായിരുന്നവരും ചേർന്ന് പെൺകുട്ടിയേയും സുശാന്തിനേയും കെ . എസ് ഹെഗ്ഡേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . സുശാന്ത് അപകടനില തരണം ചെയ്തെങ്കിലും പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നു . നിമിയുടെ ഇടപെടൽ ജീവൻ രക്ഷിക്കുന്നതിൽ നിർണായകമായിരുന്നു . ഇരുവരും ഒരേ സ്ഥാപനത്തിലാണ് നൃത്തം അഭ്യസിച്ചിരുന്നത് . അടുത്തകാലത്തായി പെൺകുട്ടി യുവാവിൽ നിന്ന് അകന്നതിനെ തുടർന്നുണ്ടായ പകയാണ് അക്രമണത്തിൽ കലാശിച്ചത് എന്ന് പറയപ്പെടുന്നു. നിമിയുടെ ധീരതയെ NITTE യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ അഭിനന്ദിച്ചു.Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha