വളപട്ടണം,കണ്ണൂർ ഭാഗങ്ങളിൽ നിരവധി കവർച്ചകളും കവർച്ച ശ്രമങ്ങളും നടത്തിയ മോഷ്ടാവ് പിടിയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ: വളപട്ടണം,കണ്ണൂർ ഭാഗങ്ങളിൽ നിരവധി കവർച്ചകളും കവർച്ച ശ്രമങ്ങളും നടത്തിയ മോഷ്ടാവ് പിടിയിൽ . കണ്ണൂർ കൊറ്റാളി സ്വദേശി കെ.മുജീബ് ( 30 ) നെയാണ് വളപട്ടണം എസ്.എച്ച്.ഒ എം കൃഷ്ണന്റെ നേതൃത്വത്തിൽ എസ് ഐ വിജേഷ് അറസ്റ്റ് ചെയ്തത് .കഴിഞ്ഞ ദിവസം അലവിൽ മരിയമ്മൻ കോവിലിൽ നടന്ന കളവ് അന്വേഷിക്കുന്നതിനിടയിൽ അന്വേഷണ സംഘത്തിന് കോവിലിലെ നിരീക്ഷണ ക്യാമറയിൽ നിന്ന് ലഭിച്ച വ്യക്തമായ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കണ്ണൂർ എസ്.പി യുടെ ഷാഡോ സംഘാംഗങ്ങളുടെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു, അലവിൽ മാരിയമ്മൻ കോവിൽ, ഫോക് ലോർ അക്കാദമി, കണ്ണൂർ തളാപ്പിലെ ഓലച്ചേരിക്കാവ് , കൊറ്റാളിക്കാവ് എന്നിവടങ്ങളിൽ കവർച്ച നടത്തിയതായി പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി സൂചനയുണ്ട്. സമീപകാലത്ത് നടന്ന മറ്റ് സ്ഥലങ്ങളിൽ സമാനമായ കവർച്ചാ ശ്രമങ്ങളിൽ പ്രതിയുടെ പങ്ക് അന്വേഷിക്കുന്നുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha