സി.ഒ.ടി.നസിറിനെ വധിക്കാൻ ശ്രമിച്ച കേസിൽ റിമാന്റിൽ കഴിയുന്ന സി.പി.എം.ബ്രാഞ്ച് സിക്രട്ടറി എൻ.കെ. രാഗേഷിന് തലശ്ശേരി ജില്ലാ കോടതി ഉപാധികളോടെ ജാമ്യം നൽകി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തലശ്ശേരി: വടകര ലോകസഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സി.ഒ.ടി.നസിറിനെ വധിക്കാൻ ശ്രമിച്ച കേസിൽ റിമാന്റിൽ കഴിയുന്ന സി.പി.എം.ബ്രാഞ്ച് സിക്രട്ടറി കതിരൂർ പുല്യോട്ടെ എൻ.കെ.നിവാസിൽ എൻ.കെ. രാഗേഷിന് (37) തലശ്ശേരി ജില്ലാ കോടതി ഉപാധികളോടെ ജാമ്യം നൽകി. നസിർ സംഭവത്തിൽ ഗൂഡാലോചനക്കുറ്റമാണ് സി.പി.ഐ.എം തലശ്ശേരി ഏറിയാ കമ്മിററി ഓഫിസ് മുൻ സിക്രട്ടറിയും ഷംസീർ എം.എൽ.എ.യുടെ കാർ ഡ്രൈവരുമായ രാഗേഷിനെതിരെ ചുമത്തിയിരുന്നത്. അറസ്റ്റിലായതിൽ പിന്നീട് രാഗേഷ് നൽകിയ ജാമ്യ ഹരജി നേരത്തെ ഒരു തവണ കോടതി തള്ളിയിരുന്നു. എം.എൽ.എ ഉപയോഗിക്കുന്ന കാറിൽ വച്ചാണ് കുണ്ടുചിറയിലെ ഡ്രൈവിങ്ങ് ടെസ്റ്റ് ഗ്രൌണ്ടിനടുത്തു വച്ചും പിന്നീട് ചോ നാടത്തെ കിൻഫ്ര പാർക്കിനടുത്തു വച്ചും നസീറിനെ ആക്രമിക്കാൻ ഗൂഡാലോചന നടത്തിയതെന്ന് കേസിൽ നേരത്തെ പിടിയിലായ സി.പി.എം പ്രവർത്തകൻ പൊട്ടി സന്തോഷും മൊഴി നൽകിയിരുന്നു. ഇക്കഴിഞ്ഞ മെയ് 18ന് രാത്രിയിലാണ് കായ്യത്തെ കനക് റസിഡൻസിക്കടുത്ത് വച്ച് നസീർ ആക്രമിക്കപ്പെട്ടിരുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha