കണ്ടക്കൈ മൂലക്കടവ് റോഡിൽ കൂടി യാത്ര ചെയ്യാൻ ഓഫ് റോഡ് ഡ്രൈവിങ്ങ് കൂടി പരിശീലിക്കണം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മയ്യിൽ : ചെളിക്കുളമായി മാറിയ കണ്ടക്കൈ മൂലക്കടവ് റോഡിൽ കൂടി യാത്ര ചെയ്യാൻ ഓഫ് റോഡ് ഡ്രൈവിങ്ങ് കൂടി പരിശീലിക്കണം. മയ്യിൽ പഞ്ചായത്തിലെ കാൽ നൂറ്റാണ്ട് പഴക്കമുള്ള കണ്ടക്കൈ ജുമാമസ്ജിദിന് മുന്നിലൂടെ കടന്നു പോകുന്ന കണ്ടക്കൈ - പെരുമ്പാറക്കടവ് - മൂലക്കടവ് റോഡിലാണ് ഈ സാഹസിക യാത്ര. കണ്ടക്കൈ കടവിൽ നിന്നും എരിഞ്ഞിക്കടവ് ഭാഗത്തേക്ക് പോകുന്ന ഒരു കിലോമീറ്റർ ദൂരമുള്ള ഈ റോഡിന്റെ ആദ്യ ഭാഗവും അവസാന ഭാഗവും ടാർ ചെയ്തിട്ടുണ്ട്. എന്നാൽ കണ്ടക്കൈ ജുമാ മസ്ജിദ് മുതൽ തുരുത്തുംപാലം വരെയുള്ള 400 മീറ്റർ ദൂരം മാത്രമാണ് ഇനി ടാർ ചെയ്യാൻ അവശേഷിക്കുന്നത്. അവശേഷിക്കുന്ന ഈ ഭാഗം കാൽനട യാത്ര പോലും ദുസ്സഹമായ തരത്തിൽ ചെളിക്കുളമായി മാറിയിരിക്കുകയാണ്. 2015 ൽ ഈ റോഡിന് കുറുകെയുള്ള തോടിന് മുകളിലുള്ള നടപ്പാത മാറ്റി 6 മീറ്റർ വീതിയിൽ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിച്ചിരുന്നു. ഇതോടെ ഈ പ്രദേശത്തുള്ള ജനങ്ങൾക്ക് തളിപ്പറമ്പ് ഭാഗത്തേക്കും കണ്ണൂർ ഭാഗത്തേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ ഏറെ പ്രയോജനപ്പെടുന്ന റോഡായി ഇത് മാറി. പക്ഷെ ടാറിങ് പ്രവൃത്തി പൂർത്തിയാക്കാത്തതിനാൽ മഴക്കാലത്ത് ഈ റോഡ് ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്. താൽക്കാലികമായെങ്കിലും റോഡ് ഗതാഗത യോഗ്യമാക്കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. അതേസമയം ഈ സാമ്പത്തിക വർഷം തന്നെ റോഡ് ടാർ ചെയ്യുന്നതിനുള്ള ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha