കേശവദേവ് അനുസ്മരണം ആചരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മയ്യിൽ
കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക്ക് ലൈബ്രറി  ഒ.എം.ഡി വായനാ വേദിയുടെ ആഭിമുഖ്യത്തിൽ പി.കേശവദേവ് അനുസ്മരണം ആചരിച്ചു. ഇതിന്റെ ഭാഗമായി "ഓടയിൽ നിന്ന് '' - ഒര് പുനർവായന എന്ന വിഷയത്തിൽ എഴുത്തുകാരി ശ്രീമതി ശൈലജ തമ്പാൻ വിഷയാവതരണം നടത്തി. സാമൂഹിക പരിസ്ഥിതികളുമായി പൊരുത്തപ്പെടാൻ കഴിയാത്ത നെരിപ്പോടുള്ള ഹൃദയവുമായി ജീവിച്ചവരാണ് ദേവിന്റെ കഥാപാത്രങ്ങളെന്ന് ശ്രീമതി ശൈലജ തമ്പാൻ സൂചിപ്പിച്ചു. പി.വി ശ്രീധരൻ മാസ്റ്റർ, പി.ഹരിശങ്കർ മാസ്റ്റർ, പി.കെ ഗോപാലകൃഷ്ണൻ മാസ്റ്റർ, ശ്രീമതി കെ.വി യശോദ ടീച്ചർ, യു.കെ രാജീവൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പി.ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ഗ്രന്ഥശാല സെക്രട്ടറി പി.കെ പ്രഭാകരൻ നന്ദി പറഞ്ഞു.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha