ആരോഗ്യം, ടൂറിസം, ഐടി മേഖലകളില്‍ ഒമാനുമായി സഹകരണം ശക്തിപ്പെടുത്തും. മുഖ്യ മന്ത്രി പിണറായി വിജയൻ.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ആരോഗ്യം, ടൂറിസം, ഐടി മേഖലകളില്‍ ഒമാനുമായുള്ള കേരളത്തിന്‍റെ സഹകരണം ശക്തിപ്പെടുത്തുന്നതിന് നടപടികളുണ്ടാവും. മുഖ്യമന്ത്രി പിണറായി വിജയനുമായി ഒമാനിലെ ഇന്ത്യന്‍ അംബാസിഡര്‍ മുനു മഹാവര്‍ തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യം ചര്‍ച്ച ചെയ്തു. ഒമാനിലെ പ്രവാസി സമൂഹത്തില്‍ ഏറ്റവും കൂടുതലുള്ളത് മലയാളികളാണ്. അതുകൊണ്ട് മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ഇക്കാര്യത്തില്‍ പൂര്‍ണ സഹകരണം ഉണ്ടാകുമെന്ന് അംബാസിഡര്‍ ഉറപ്പു നല്‍കി. ഒമാന്‍ സമ്പദ് ഘടന പടുത്തുയര്‍ത്തുന്നതില്‍ ഇന്ത്യക്കാര്‍, പ്രത്യേകിച്ച് മലയാളികള്‍, വഹിച്ച പങ്ക് വളരെ വലുതാണ്. ടൂറിസം, ആരോഗ്യം, ഐടി മേഖലകളില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങളുടെ പശ്ചാത്തലത്തില്‍ സഹകരണത്തിന് സാധ്യതയുണ്ടെന്നും അത് കൂടുതല്‍ മെച്ചപ്പെടുത്തന്നതിനുള്ള ഇടപെടല്‍ രണ്ടു രാജ്യങ്ങള്‍ക്കും പ്രയോജനപ്രദമാകുമെന്നും യോഗം വിലയിരുത്തി. ഈ മേഖലകളിലെല്ലാം കേരളത്തിന് വലിയ മുന്‍കൈ ആണ് ഉള്ളത്. അതുകൊണ്ട് ഈ മേഖലകളില്‍ മികച്ച സഹകരണത്തിനുള്ള സാദ്ധ്യത ഉറപ്പാക്കാനുള്ള നടപടികള്‍ ഒമാനിലെ ഇന്ത്യന്‍ എംബസിയുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha