വയനാട്ടില്‍ ചരക്ക് ലോറിയിടിച്ച് പരിക്കേറ്റ കാട്ടാന ചരിഞ്ഞു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoTruck hits,  Wild elephant died

വയനാട്: വയനാട് മുത്തങ്ങയില്‍ ചരക്ക് ലോറിയിടിച്ച് പരിക്കേറ്റ കാട്ടാന ചരിഞ്ഞു. ലോറിയിടിച്ച് പരിക്കേറ്റ ആന ഉള്‍ക്കാട്ടിലേക്ക് നീങ്ങിയിരുന്നു. ഉള്‍ക്കാട്ടില്‍ വെച്ച് ആന ചരിഞ്ഞ വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരാണ് അറിയിച്ചത്. സ്ഥലത്ത് ആനക്കൂട്ടമുള്ളതിനാല്‍ തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടില്ല.

പരിക്കേറ്റ ആനയ്ക്ക് ഇന്നലെ അധികൃതര്‍ ചികിത്സ നല്‍കിയിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പരിക്കേറ്റ ആനയെ കണ്ടെത്തി ചികിത്സ നല്‍കിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് മൈസൂരില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്ന ചരക്ക് ലോറി ആനയെ ഇടിച്ചത്. ആന ഉള്‍ക്കാട്ടിലേക്ക് മാറിയതിനു പിന്നാലെ ഡ്രൈവര്‍ ലോറിയുമായി സ്ഥലം വിട്ടിരുന്നു. തുടര്‍ന്ന് വനംവകുപ്പ് സംഭവത്തില്‍ കേസെടുക്കുകയും ലോറി ഡ്രൈവര്‍ ബാലുശേരി സ്വദേശി ഷമീജിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ആനയ്ക്ക് തുടര്‍ ചികിത്സ ഉറപ്പാക്കാനും അതുവരെ നിരീക്ഷണം തുടരാനും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിരിക്കെയാണ് ആനയെ ഉള്‍ക്കാട്ടില്‍ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സമീപത്തുണ്ടായിരുന്ന കാട്ടാനകളെ കുങ്കി ആനകളെ ഉപയോഗിച്ച് മാറ്റിയ ശേഷമാണ് പരിക്കേറ്റ ആനയെ ചികിത്സിച്ചത്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha