മുഴപ്പിലങ്ങാട് ബീച്ചും ധര്‍മ്മടം തുരുത്തുമായി ബന്ധപ്പെട്ട ടൂറിസം വികസന രൂപരേഖ മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തില്‍ അവതരിപ്പിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തിരുവനന്തപുരം : മുഴപ്പിലങ്ങാട് ബീച്ചും ധര്‍മ്മടം തുരുത്തുമായി ബന്ധപ്പെട്ട ടൂറിസം വികസന രൂപരേഖ മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തില്‍ അവതരിപ്പിച്ചു. കണ്ണൂര്‍ ജില്ലയുടെ ടൂറിസം വികസനത്തിന് കുതിപ്പേകുന്നതാകും പദ്ധതി. ഇതിന്റെ ഭാഗമായി രണ്ടു കിമീ ദൂരത്തില്‍ സന്ദര്‍ശകര്‍ക്ക് വ്യത്യസ്തമായ കാഴ്ചാനുഭവങ്ങള്‍ ഒരുക്കും. ധര്‍മ്മടം ബീച്ചിനെ മുഴപ്പിലങ്ങാട് ബീച്ചുമായി ബന്ധിപ്പിക്കാനും ആലോചിക്കുന്നുണ്ട്. പദ്ധതിയുടെ വിശദമായ രൂപരേഖ നാല് മാസത്തിനകം തയ്യാറാക്കും.യോഗത്തില്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ ബാലകിരണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha