കണ്ണൂരാൻ വാർത്ത ഫലം കണ്ടു. അബ്ദുൽ നാസറിന് ഇനി ജോലിയിൽ പ്രവേശിക്കാം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo
ചപ്പാരപ്പടവ് : ഇന്ത്യൻ ലൈസൻസ് ലഭിക്കാനുള്ള കാലതാമസം കാരണം കുവൈറ്റിൽ പ്രതിസന്ധിയിലായ മലയാളി യുവാവിന് ഒടുവിൽ  ലൈസൻസ് ലഭ്യമായി . തളിപ്പറമ്പ ആർ ടി ഓ ഓഫീസിലെ ചില ഉദ്യോഗസ്ഥരുടെ  കെടുകാര്യസ്ഥത മൂലം  ഇന്ത്യൻ  ലൈസൻസ്  ലഭിക്കുവാൻ  കാലതാമസം നേരിട്ടതിൽ  തളിപ്പറമ്പ സ്വദേശി അബ്ദുൽ നാസറാണ്  കുവൈറ്റിൽ  ജോലി ഇല്ലാതെ  റൂമിൽ ഒരു മാസം  തങ്ങേണ്ടി വന്നത്.  കുവൈറ്റിൽ ലൈസൻസ് ലഭിക്കാൻ  ഇന്ത്യൻ  ലൈസൻസ് നിർബന്ധമായതിനാൽ  കഴിഞ്ഞ  ജനുവരിയിലാണ് ഇന്ത്യൻ ലൈസൻസ് എടുക്കാൻ  കുവൈറ്റിൽ  നിന്നും  നാട്ടിലേക്കു  അബ്ദുൽ നാസർ  വിമാനം  കയറിയത്. അംഗീകൃത പരീക്ഷകളും ഡ്രൈവിങ് ടെസ്റ്റും പാസായി ലൈസൻസ് കിട്ടാൻ  ഏഴ് മാസമാണ്  അബ്ദുൽനാസറിനു കാത്തിരിക്കേണ്ടി വന്നത്. ഇതിനിടയിൽ  നിരവധി തവണ ആർ ടി ഓ ഓഫീസിൽ കയറി ഇറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. തന്റെ  ലൈസൻസ്   വൈകുന്നതിന്റെ കാരണം  ബോധ്യപ്പെടുത്താൻ പോലും  ഓഫീസർമാർ മിനക്കെട്ടില്ല എന്നാണ്  അബ്‌ദുൽ നാസർ പറഞ്ഞത്. തന്റെ  കുവൈറ്റിലെ ജോലി ഇന്ത്യൻ ലൈസൻസിൽ നിലകൊള്ളുന്നതിന്റെ കാരണം  ബോധ്യപെടുത്തിയിട്ടു പോലും ഉദ്യോഗസ്ഥർ സംസാരിക്കാൻ പോലും തയ്യാറായില്ല ഒടുവിൽ  ഗതാഗത മന്ത്രിക്ക് പരാതി നൽകിയിട്ടും  നടപടി ഉണ്ടായില്ല . നാട്ടിലെ ലക്ഷങ്ങളുടെ കടക്കാരനായ  അബ്ദുൽനാസറിന്  ഇതിനിടയിൽ  വിസ കാലാവധി അടുക്കാറായ പക്ഷം  അബ്ദുൽ നാസർ കുവൈറ്റിലേക്ക് തിരിച്ചു വിമാനം കയറി. ലൈസൻസ് ലഭ്യമല്ലാത്തതിനാൽ ജോലിക്കും കയറാനാകാതെ അബ്ദുൽ നാസർ  കഴിയുകയായിരുന്നു  ഇതിനിടയിൽ  റൂം വാടകയും  മറ്റു അനുബന്ധ ചിലവുകൾക്കും  ബുദ്ധിമുട്ടിയ  അബ്‌ദുൽ നാസറിന്റെ ദയനീയ അവസ്ഥ കണ്ണൂരാൻ  വാർത്തയിലൂടെ  പുറം ലോകമറിഞ്ഞത്‌ . കണ്ണൂരാൻ  വാർത്ത ശ്രദ്ധയിൽ പെട്ട കെ എം സി സി പ്രവർത്തകരും.  നാസറിന്റെ സുഹൃത്തുക്കളും പ്രശ്നത്തിൽ ആധികാരികമായി ഇടപെടുകയും  കഴിഞ്ഞ  ഇരുപതിന്‌  ഡെസ്പാച്ചായി മുങ്ങിയ  ലൈസൻസ്  ഇന്ന്  ഉച്ചയോടെ പോസ്റ്റ്മാൻ വഴി  നാസറിന്റെ വീട്ടിൽ എത്തുകയും  ചെയ്തു.  ഈ  വിഷയം  കണ്ണൂരാൻ വാർത്തയിലൂടെ പുറം ലോകത്തേക്ക് എത്തിച്ചപ്പോൾ നിരവധി പേരിലേക്കാണ് ഈ  വാർത്ത എത്തിയത് 
വരും  ദിനത്തിൽ  അബ്ദുൽ നാസർ  ജോലിക്ക് കയറുമെന്ന പ്രതീക്ഷയോടെ  വിഷയം  ഷെയർ ചെയ്‌ത എല്ലാ വായനക്കാർക്കും നന്ദി അറിയിക്കുന്നു 

റിപ്പോർട്ടർ 

ടി. കെ എൻ 
നടുവനാട് 

കണ്ണൂരാൻ വാർത്ത 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha