തളിപ്പറമ്പ്: വ്യാജ ദിനേശ് ബീഡി വിൽപ്പനയിലൂടെ കോടീശ്വരനായി തീർന്ന സംഘത്തലവൻ പോലീസ് പിടിയിലായി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തളിപ്പറമ്പ്: വ്യാജ ദിനേശ് ബീഡി വിൽപ്പനയിലൂടെ കോടീശ്വരനായി തീർന്ന സംഘത്തലവൻ പോലീസ് പിടിയിലായി. കേരളത്തിലും കർണാടകത്തിലും വ്യാജ ദിനേശ് ബീഡി നിർമിച്ച് വിൽപ്പന നടത്തുന്ന സംഘത്തിന്റെ തലവനായ രാമന്തളി കുന്നരുവിലെ വള്ളുവക്കണ്ടി രാജീവൻ(55)നെയാണ് തളിപ്പറമ്പ് പോലീസ് മൂവാറ്റുപുഴയിൽ വെച്ച് അറസ്റ്റ് ചെയ്തത്. വ്യാജ ബീഡി നിർമ്മാണ കേന്ദ്രമായ ഒളിസങ്കേതം റെയിഡ് ചെയ്താണ് തളിപ്പറമ്പ് എസ് ഐ കെ.പി.ഷൈൻ ഇയാളെ അറസ്റ്റ് ചെയ്തത്. ഡി വൈഎസ്പിയുടെ ക്രൈം സ്ക്വാഡ് അംഗങ്ങളായ സുരേഷ് കക്കറ, എം.വി.രമേശൻ, കെ.പ്രിയേഷ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. ഗോഡൗണിൽ നിന്ന് 10 ലക്ഷം രൂപ വിലമതിക്കുന്ന വ്യാജബീഡി ശേഖരവും പിടികൂടി. കഴിഞ്ഞ 35 വർഷമായി വ്യാജ ദിനേശ് ബീഡി നിർമിച്ച് കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും വിതരണം ചെയ്യുന്ന സംഘത്തിന്റെ തലവനാണ് രാജീവനെന്ന് പോലീസ് പറഞ്ഞു. നിരവധി തവണ ശ്രമിച്ചിട്ടും ഇയാളെെ പിടികൂടാൻ സാധിച്ചിരുന്നില്ല. പ്രതിയെ ഇന്ന് വൈകുന്നേരം തളിപ്പറമ്പ് മജിസ്ട്രേട്ട് കോ ടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും ഇയാളുടെ സംഘത്തിൽ പെട്ട എരു വാട്ടി സ്വദേശിയും വായാട്ടുപറമ്പിൽ ഏത്തക്കാട്ട് ക്വാർട്ടേഴ്സിൽ താമസക്കാരനുമായ അലകനാൽ ഷാജി ജോസഫ് (38), പുതിയ തെരു അരയമ്പത്തെ കരിമ്പിൻ കര കെ. പ്രവീൺ (43) എന്നിവരെ കഴിഞ്ഞ മാസം 26 ന് തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ.രത്നകുമാറിന്റെ നേത്യത്വത്തിൽ അറസ്റ്റ് ചെയ്തിതിരുന്നു. ചെമ്പന്തൊട്ടി, ചപ്പാരപ്പടവ്, ആലക്കോട്, നടുവിൽ, കരുവഞ്ചാൽ, ചെറുപുഴ, നല്ലോമ്പുഴ, ചിറ്റാരിക്കാൽ, കമ്പല്ലൂർ, പാലാവയൽ പ്രദേശങ്ങളിൽ ദിനേശ് ബീഡിയുടെ വിൽപ്പന വലിയ തോതിൽ കുറഞ്ഞതോടെ മാർക്കറ്റിംഗ് മാനേജർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ ഇവിടങ്ങളിലെല്ലാം പരിശോധന നടത്തിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ലഭിച്ചത്. ബീഡി വിൽപ്പന നന്നായി നടക്കുന്നുണ്ടെങ്കിലും ദിനേശ് ബീഡി സംഘത്തിൽ നിന്നുള്ള ബീഡി പേരിന് പോലും ഇവിടങ്ങളിലെ ഒരു കടകളിലും ഉണ്ടായിരുന്നില്ല. ദിനേശ് ബീഡിയുടെ അതേ രീതിയിലുള്ള പാക്കിങ്ങിൽ വ്യാജ ബീഡിയായിരുന്നു വിറ്റിരുന്നത്. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha