തളിപ്പറമ്പ കോർട്ട് റോഡിൽ സ്വകാര്യവ്യക്തി സ്ഥാപിച്ച തൂണുകൾ ദുരിതമാകുന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തളിപ്പറമ്പ: സ്വകാര്യവ്യക്തിയുടെ കെട്ടിട നിര്‍മ്മാണത്തിന്റെ ഭാഗമായി കോര്‍ട്ട്‌റോഡിലെ തിരക്കേറിയ സ്ഥലത്ത് ഇരുമ്പ് തൂണുകള്‍ സ്ഥാപിച്ചത് കാല്‍നടക്കാര്‍ക്കും വാഹനങ്ങള്‍ക്കും ദുരിതമായി. നടപ്പാതയില്‍ ഇരുമ്പ് പൈപ്പുകൾ സ്ഥാപിച്ചാണ് കെട്ടിടത്തിന്റെ നിര്‍മാണം നടക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, നഗരസഭ, കോടതി, പോലീസ് സ്‌റ്റേഷന്‍ എന്നിവിടങ്ങളിലേക്കെല്ലാമുള്ള നൂറുകണക്കിന് വിദ്യാര്‍ത്ഥികളും മറ്റ് യാത്രക്കാരും ഇതുമൂലം അനുഭവിക്കുന്ന ദുരിതങ്ങള്‍ വിവരണാതീതമാണ്. പ്രത്യേകിച്ച് മഴക്കാലം കൂടിയായതോടെ ഇതുവഴിയുള്ള കാല്‍നടയാത്ര പറഞ്ഞറിയാക്കാനാവാത്ത ദുരിതയാത്രയായി മാറിയിരിക്കയാണ്. അടിയന്തിരമായും തൂണുകള്‍ നീക്കംചെയ്യണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തിറങ്ങിയിട്ടുണ്ട്



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha