യു.ഡി.എഫ് മാങ്ങാട്ടിടം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഗ്രാമ പഞ്ചായത്തുകൾക്കുള്ള ഫണ്ട് വിഹിതം വെട്ടിക്കുറച്ച ഇടതു സർക്കാർ നയം തിരുത്തുക, കാരുണ്യ പദ്ധതി നിർത്തലാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കുക, മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ സ്വജനപക്ഷപാതം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യു.ഡി.എഫ് മാങ്ങാട്ടിടം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചത്. മൂന്നാംപീടികയിൽ നിന്ന് ആരംഭിച്ച മാർച്ച്, മാങ്ങാട്ടിടം പഞ്ചായത്ത് ഓഫീസിനുമുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എ.നാരായണൻ ഉദ്ഘാടനം ചെയ്തു. പ്രവാസി ലീഗ് മട്ടന്നൂർ നിയോജകമണ്ഡലം പ്രസിഡൻറ് എം.മൊയ്തീൻ ഹാജി അധ്യക്ഷത വഹിച്ചു. മട്ടന്നൂർ നഗരസഭാ പ്രതിപക്ഷ നേതാവ് കെ.വി. ജയചന്ദ്രൻ, രജീഷ് മാറോളി, പി.നാരായണൻ, ഷബീർ ഇടയന്നൂർ, സുധാകരൻ നീർവേലി, പി.ഇബ്രാഹിം, അബൂട്ടി ഹാജി, ആർ.പി.പ്രകാശ്, ചമ്പാടൻ ബാബു, കെ. ദാമോദരൻ, പി.പി.രാജേഷ് തുടങ്ങിയവരാണ് മാർച്ചിന് നേതൃത്വം നൽകിയത്.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha