ആഡംബര ജീവിതം നയിക്കാൻ മോഷണം :ഇരിക്കൂർ പട്ടുവം സ്വദേശി എറണാകുളത്ത് പിടിയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മോഷണത്തിലൂടെ പണമുണ്ടാക്കി ആഡംബര ജീവിതം നടത്തിവന്ന കണ്ണൂർ ഇരിക്കൂർ പട്ടുവം ദാറുൽ ഫലാഹിൽ ഇസ്മായിൽ (അജു 25) പൊലീസിന്റെ പിടിയിലായി. മോഷ്ടിച്ച ബുള്ളറ്റ് ബൈക്കിൽ വരികയായിരുന്ന ഇസ്മായിലിനെ ആലുവ സീനത്ത് തിയറ്ററിനു മുൻപിൽ ബലപ്രയോഗത്തിലൂടെയാണ് തൃക്കാക്കര പൊലീസ് കീഴടക്കിയത്. വാഴക്കാലയിലെ വീട്ടിൽനിന്നു കഴിഞ്ഞ മേയ് 22ന് ആണ് ബുള്ളറ്റ് മോഷ്ടിച്ചത്. പിടിയിലാകുമ്പോൾ 5 മൊബൈൽ ഫോണുകളും വിലകൂടിയ 3 വാച്ചുകളും 3 പവൻ തൂക്കമുള്ള 2 മോതിരവും ആഡംബര വസ്ത്രങ്ങളും കൈവശമുണ്ടായിരുന്നു.‌

ഒട്ടേറെ മോഷണക്കേസിൽ പ്രതിയാണ്. ഒരു കേസിലെ ശിക്ഷ കഴിഞ്ഞ് ഏതാനും മാസം മുൻപാണ് വിയ്യൂർ ജയിലിൽ നിന്നു പുറത്തിറങ്ങിയത്. നേരത്തേ ആലുവ സബ് ജയിലിലും കഴിഞ്ഞിട്ടുണ്ട്. ബികോം ബിരുദധാരിയായ ഇസ്മായിൽ സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നെന്നു പൊലീസ് പറഞ്ഞു. വാഴക്കാലയിലെ ബേക്കറിയിൽ ജീവനക്കാരനായിരിക്കെയാണ് ബുള്ളറ്റ് മോഷ്ടിച്ചത്. തുറന്നുകിടന്ന വീടിനകത്തു കടന്നു ബുള്ളറ്റിന്റെ താക്കോൽ കൈവശപ്പെടുത്തിയായിരുന്നു മോഷണം. ബേക്കറിയിൽനിന്നു 14,000 രൂപയും എടുത്താണ് കടന്നത്. ഇസ്മായിൽ ബുള്ളറ്റുമായി പോകുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിനു ലഭിച്ചിരുന്നു.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha