കണ്ണൂർ സ്വദേശിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മസ്ക്കത്ത്‌: മലയാളി വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അൽ ഹൈൽ സംസം ഹൈപ്പർ മാർക്കറ്റിനു സമീപം താമസിക്കുന്ന കണ്ണൂർ സിറ്റി സ്വദേശിനി ഫൈറൂസ (32) ആണു മരിച്ചത്‌. കഴിഞ്ഞ ദിവസം രാത്രിയിലാണു സംഭവം. ഭർത്താവ്‌ സഹീർ മസ്ക്കത്തിൽ ഡിസ്ട്രിബ്യൂഷൻ രംഗത്ത്‌ പ്രവർത്തിക്കുന്ന ആളാണു. മക്കൾ മാസിൻ, സൈന സൈബു. മയ്യിത്ത്‌ നാട്ടിൽ കൊണ്ടു പോകുന്നതിനുള്ള നടപടികൾ നടക്കുന്നുണ്ട്‌.

ഓവർസീസ് കണ്ണൂർ സിറ്റി കൂട്ടായ്മ (ഒമാൻ) വനിതാ ഘടകം സജീവ പ്രവർത്തകയാണ് ഫൈറൂസ. എട്ടിക്കുളം സ്വദേശിനി. ഭർത്താവ് മഠത്തിൽ കോയക്കയുടെ മകൻ സഹീർ. ഭാര്യ ഭർത്താക്കന്മാരുടെ ഇടയിലെ നിസ്സാര പ്രശ്നമാണ് മരണത്തിന് കാരണം. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം.മയ്യത്ത് നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കി വരികയാണ്. ഇന്നലെ അതിനു വേണ്ടി പരമാവധി ശ്രമിച്ചു. നടന്നില്ല. ഇന്നും നാളെയും ഗവൺമെൻറ് ലീവ് ആണ്. ഞായറാഴ്ചയോടെ മൃതദേഹം നാട്ടിൽ എത്തിക്കാൻ പറ്റുമെന്നു കരുതുന്നു 



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha