കാലത്തിനൊപ്പം മദ്രസ പഠനവും; മൊബൈൽ ആപ്പ് ശ്രദ്ധേയമാകുന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo
എല്ലാം ഡിജിറ്റലാകുന്ന കാലത്ത് മദ്രസ പഠനവും ഡിജിറ്റൽ രൂപത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് കണ്ണൂരിലെ ഒരുകൂട്ടം യുവാക്കൾ. ആൻഡ്രോയിഡ് മൊബൈൽ ആപ്പ് വഴി സമഗ്രമായ മദ്രസ പഠന സംവിധാനം തയ്യാറാക്കിയിരിക്കുന്ന 'അലിഫ് ഇസ്ലാമിക് ലേർണിംഗ്' ആണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. വീഡിയോ ക്ലാസ്സുകൾ, ടെക്സ്റ്റ് ബുക്കുകൾ, അനിമേഷൻ വീഡിയോസ്, ചരിത്രകഥകൾ, ഗെയിമുകൾ തുടങ്ങിയ സങ്കേതങ്ങൾ ഉപയോഗിച്ച് വിദ്യാർത്ഥിയുടെ സൗകര്യമനുസരിച്ചു ലോകത്തെവിടെ നിന്നും ഏതു സമയത്തും പഠനം നടത്താൻ അലിഫ് സഹായിക്കും. ചെറിയ വിദ്യാർത്ഥികൾക്ക് മാത്രമല്ല, മുതിർന്നവർക്കും സ്ത്രീകൾക്കുമൊക്കെ വ്യവസ്ഥാപിതമായ ഇസ്ലാമിക പഠനം സംവിധാനിച്ചിരിക്കുന്ന പ്രത്യേക കോഴ്‌സുകളും അലിഫിന്റെ പ്രത്യേകതയാണ്. പുതിയ മദ്രസാ വർഷാരംഭം മുതൽ വളരെ വലിയ സ്വീകാര്യതയാണ് അലിഫിന് കിട്ടിക്കൊണ്ടിരിക്കുന്നത്.

"സ്‌കൂൾ സമയക്രമം മൂലവും ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസ സമ്പ്രദായം കാരണമായും വേണ്ടവിധം മതപഠനം നടത്താൻ സാധിക്കാത്ത വിദ്യാർഥികളുടെ രക്ഷിതാക്കൾ ഞങ്ങളോട് ആശങ്ക പങ്കുവെച്ചിരുന്നു. മാത്രമല്ല, ഒരു മതപണ്ഡിത കുടുംബത്തിൽ നിന്ന് വരുന്നവർ എന്ന നിലയ്ക്ക് ഉസ്താദുമാരും ഈ വിഷയത്തിൽ അവരുടെ ആശങ്കകൾ ഞങ്ങളോട്  വെളിപ്പെടുത്തിയിരുന്നു. അതുപോലെ തന്നെ കേരളത്തിന് പുറത്തു കുടുംബ സമേതം താമസിക്കുന്ന രക്ഷിതാക്കൾ അവിടങ്ങളിൽ കുട്ടികൾക്ക് മദ്രസ വിദ്യാഭ്യാസം നൽകാനുള്ള വിഷമതകളെ പറ്റിയും സംസാരിച്ചിരുന്നു. ഈ ആശങ്കകളും വിഷമതകളുമാണ് ഞങ്ങളെ അലിഫ് തയ്യാറാക്കുന്നതിലേക്ക് എത്തിച്ചത്"- കമ്പനിയുടെ സ്ഥാപകരായ മുബശ്ശിർ ഹസൻ, സുഹൈബ് അബ്ദുൽ റഊഫ് എന്നിവർ പറയുന്നു.

  നിലവിൽ മലയാള ഭാഷയിൽ ആൻഡ്രോയിഡ് ഫോണുകളിലാണ് അലിഫ് ലഭ്യമായിട്ടുള്ളത്. ഇംഗ്ലീഷ്, ഉറുദു ഭാഷകളിലും മറ്റു ഇസ്ലാമിക കർമശാസ്ത്ര ശാഖകളിലും കണ്ടെന്റുകൾ തയ്യാറാക്കി ആപ്പിൾ ഫോണുകളിൽ കൂടി പുരത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ. പുതിയ നിക്ഷേപകർ എത്തുന്നതോടെ പുതിയ വാതായനങ്ങളിലേക്ക് സഞ്ചരിക്കാൻ ഒരുങ്ങുകയാണ് അലിഫ്.


Phone:91047 00100 90547 00100

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha