സ്വർണ്ണ വ്യാപാരിയെ കൊള്ള ചെയ്ത രണ്ട് യുവാക്കളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തലശ്ശേരി: ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ തലശ്ശേരി മേലൂട്ട്മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിനടുത്ത ഇടറോഡിൽ വച്ച് നഗരത്തിലെ സ്വർണ്ണ വ്യാപാരിയെ കൊള്ള ചെയ്ത രണ്ട് യുവാക്കളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.- കൂത്തുപറമ്പിനടുത്ത നിർമ്മലഗിരി സ്വദേശികളാണ് പിടിയിലുള്ളത്. ഇവരെ അഞ്ജാത കേന്ദ്രത്തിൽ ചോദ്യം ചെയ്തു വരികയാണ്. കൊള്ളയ്കിരയായ ആഭരണ വ്യാപാരി ഇരുവരെയും തിരിച്ചറിഞ്ഞതായി സൂചനയുണ്ട്.- കൊള്ള നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുത്ത ശേഷം ഇന്ന് തന്നെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്നാണ് സൂചന.തലശ്ശേരി എ.വി.കെ.നായർ റോഡിൽ പോളി ലാബിനടുത്ത് സോന ജ്വല്ലറി നടത്തുന്ന മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ശ്രീകാന്ത് കദമാണ് ശനിയാഴ്ച കവർച്ചക്കിരയായത്. ഏതാണ്ട് 76 ( 562 ഗ്രം ) ഉരുക്കിയെടുത്ത തങ്കക്കട്ടികളാണ് എഫ്.സെഡ് ബൈക്കിൽ വന്ന പ്രതികൾ തട്ടിയെടുത്തത്. താമസസ്ഥലത്ത് നിന്നും ആക്ടിവ സ്കൂട്ടറിൽ തങ്കക്കട്ടികളുമായി ജ്വല്ലറിയിലേക്ക് പോവുന്ന തിനിടയിലാ ണ് ബൈക്കിടിച്ചുവീഴ്ത്തി കദമിനെ കൊള്ളയടിച്ചത്.-വീണിടത്ത്‌ നിന്നും എഴുന്നേറ്റ് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ കൈയ്യേറ്റം ചെയ്യുകയും വെപ്രാളപ്പെട്ടു പോയ വ്യാപാരിയെ തടഞ്ഞു നിർത്തി പാൻറ്സിന്റെ പോക്കറ്റിൽ സൂക്ഷിച്ച തങ്കക്കട്ടികളും മൊബൈൽ ഫോണും ബലമായി കൈക്കലാക്കി രക്ഷപ്പെടുകയുമായിരുന്നു.Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha