തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ പ്രീപെയ്ഡ് കൗണ്ടറിൽ അമിത ചാർജ് ഈടാക്കുന്നത് ഡി വൈ എഫ് ഐ ഇടപെട്ട് നിർത്തലാക്കി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തലശ്ശേരി: സ്റ്റേഷന് പുറത്തെ പ്രീപെയ്ഡ് കൗണ്ടറിൽ നിന്നും ഓട്ടോറിക്ഷ യാതക്കാരിൽ നിന്നും അനധികൃതമായി ഈടാക്കിയിരുന്ന രണ്ട് രൂപ ഡി.വൈ എഫ് ഐ തലശ്ശേരി ബ്ലോക്ക് കമ്മറ്റി ഇടപെട്ട് നിർത്തലാക്കി. മൂന്ന് വർഷം മുമ്പ് തലശ്ശേരിയിലെ സന്നദ്ധ സംഘടനയും ട്രാഫിക്ക് പോലീസും സംയുക്തമായാണ് പ്രീപെയ്ഡ് കൗണ്ടർ തുടങ്ങിയത്.നേരത്തെയും രണ്ട് രൂപ ഈടാക്കുന്ന തായി പരാതികൾ ഉയർന്നപ്പോൾ അന്നത്തെ ജോ. ആർ ടി ഒ ഇടപെട്ട് പണം വാങ്ങുന്നത് നിർത്തലാക്കിയിരുന്നു. ചിലർ പോലീസിൽ പരാതി നൽകിയിരുന്നു എന്നാൽ പോലീസിന്റെ അധികാര പരിധിക്ക് പുറത്തായതിനാൽ പ്രശ്നത്തിൽ ഇടപെടാൻ സാധിച്ചിരുന്നില്ല. ഈടാക്കുന്ന രണ്ട് രൂപ കൗണ്ടർ സ്ഥാപിച്ച സന്നദ്ധ സംഘടനക്കാണ് ലഭിക്കുന്നതെന്നാണ് വിവരം. കൗണ്ടറിൽ നിന്നും യാത്രക്കാർക്ക് നൽകുന്ന രശീതിയിൽ പോകേണ്ട സ്ഥലമോ തുകയോ രേഖപ്പെടുത്താറില്ല. ഡി.വൈ എഫ് ഐ നേതാക്കളായ മുഹമ്മദ് അഫ്സൽ, എം.പി സമീർ, എം.പി ജസീം, സി.എൻ വിപിൻ എന്നിവർ നേതൃത്വം നൽകി.’




Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha