പയ്യന്നൂര്‍ നഗരസഭ സ്റ്റേഡിയത്തിന് സമീപത്തെ നഗരസഭാ ചില്‍ഡ്രന്‍സ് പാര്‍ക്കിലെ കെട്ടിടത്തിന്‍റെ വരാന്തയിൽ രക്തക്കറ പോലീസ് അന്വേഷണം ആരംഭിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പയ്യന്നൂര്‍ നഗരസഭ സ്റ്റേഡിയത്തിന് സമീപത്തെ നഗരസഭാ ചില്‍ഡ്രന്‍സ് പാര്‍ക്കിലെ കെട്ടിടത്തിന്‍റെ വരാന്തയിലാണ് രക്ത കറ കണ്ടത്. ഇന്ന് രാവിലെ ആറ് മണിയോടെ ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ കാന്‍റിന്‍ നടത്തിപ്പുകാരാണ് രക്ത കറ കണ്ടത്. ജീവനക്കാര്‍ ഉടന്‍ പോലീസിനെയും നഗരസഭാ ചെയര്‍മാനെയും വിവരമറിയിച്ചു. പോലീസ് അന്വേഷണത്തില്‍ പയ്യന്നൂര്‍ സഹകരണാശുപത്രി ബൈപാസ് റോഡിലെ അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാട്ടേഴ്സിന്‍റെ പുറത്തും രക്തം തളം കെട്ടി കിടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ നിന്നും നൂറ്റിയന്‍പത് മീറ്റര്‍ ദൂരം മാത്രമേ ക്വാർട്ടേസിലേക്കുള്ളു. തൃക്കരിപ്പൂര്‍ സ്വദേശിയും പ്രവാസിയുമായ സലാമിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ക്വാട്ടേഴ്സ്. ക്വാട്ടേഴ്സില്‍ മുപ്പതോളം പേര്‍ താമസിക്കുന്നതായും അര്‍ദ്ധരാത്രികളില്‍  മിക്ക ദിവസങ്ങളിലും ഇവിടെ നിന്ന് ഉയര്‍ന്ന രീതിയിലുള്ള ശബ്ദം കേള്‍ക്കാറുണ്ടെന്നും സമീപവാസികള്‍ പറഞ്ഞു. പോലീസ് പ്രിന്‍സിപ്പല്‍ എസ്. ഐ ശ്രീജിത്ത് കൊടേരിയും സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 




Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha