കുന്നത്തൂർപാടി റോഡിൽ തോട്ടം കാണാനെത്തിയവർ സഞ്ചരിച്ച കാർ തടഞ്ഞ് നിർത്തി ഒരു സംഘം അക്രമിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പയ്യാവൂർ: പയ്യാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കുന്നത്തൂർപാടി റോഡിൽ തോട്ടം കാണാനെത്തിയവർ സഞ്ചരിച്ച കാർ തടഞ്ഞ് നിർത്തി ഒരു സംഘം അക്രമിച്ചു. പരിയാരം ശ്രീസ്ഥ സ്വദേശി കെ.കെ.സുരേഷ് (50) പുതിയങ്ങാടിയിലെ കെ.പി സെയ്ദ് (45) എന്നിവരെയാണ് അക്രമത്തിൽ പരിക്കേറ്റ നിലയിൽ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചത്.പരിക്കേറ്റവർ പറയുന്നതിങ്ങനെ: പരിയാരം സ്വദേശിയുടെ ഭാര്യയുടെ പേരിലുള്ള സ്ഥലം വിൽക്കാനുണ്ടെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ വസ്തു ബ്രോക്കറായ സുരേഷും സ്ഥലം വാങ്ങുന്നതിനായി സെയ്ദും മറ്റൊരാളും കൂടി ഇന്നലെ വൈകുന്നേരം 4 മണിയോടെ കാറിൽ സ്ഥലത്തിനടുത്ത് എത്തിയപ്പോൾ സ്ഥലം ഉടമയായ സ്ത്രിയുടെ ഭർത്താവിന്റെ സഹോദരങ്ങളായ കുഞ്ഞുമോൻ, സജി എന്നിവരുടെ നേതൃത്വത്തിൽ അഞ്ചംഗ സംഘം കാർ തടഞ്ഞ് നിർത്തി വാതിൽ തുറന്ന് അക്രമിക്കുകയായിരുന്നുവത്രെ.കേസ് നിലവിലുള്ള സ്ഥലമാണെന്നും സ്ഥലത്ത് പ്രവേശിച്ചാൽ കൊന്ന് കളയുമെന്ന് ഭീക്ഷണിപ്പെടുത്തിയായിരുന്നു മർദ്ദനം അക്രമികൾ സുരേഷിന്റെ ഷർട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന പണം കീറികളഞ്ഞതായി ഇയാൾ പറഞ്ഞു. അക്രമത്തിൽ സുരേഷിന്റെ മുഖത്തും കൈക്കും പരിക്കേറ്റിട്ടുണ്ട് കൈവിരലിൽ പൊട്ടൽ ഉള്ളതിനാൽ പ്ലാസ്റ്റർ ഇട്ടിരിക്കുകയാണ്.സെയ്ദിന്റെ കൈക്കും പരിക്ക് ഉണ്ട്.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha