വൃദ്ധകളെ കബിളിപ്പിച്ചു സ്വർണം കൈക്കലാക്കുന്ന വിരുതനെ ഒടുവിൽ തളിപ്പറമ്പ പോലീസ് പൂട്ടി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍ : വ്യദ്ധകളെ കബളിപ്പിച്ച് പണവും സ്വര്‍ണ്ണവും കൈക്കലാക്കുന്ന വിരുതന്‍ വീണ്ടും രംഗത്ത്. സംസ്ഥാനത്തുടനീളം ഇത്തരത്തില്‍ പണവും സ്വര്‍ണ്ണവും കൈക്കലാക്കി മുങ്ങിനടന്ന ഉപ്പള സ്വദേശി മുസ്തഫയെ തളിപ്പറമ്പ് പൊലിസാണ് സമര്‍ത്ഥമായി പിടികൂടിയത്.

പൊലിസ് അന്വേഷണം നടക്കുന്നതിനിടയിലും നിരന്തരം തട്ടിപ്പുകള്‍ തുടരുന്ന മുസ്തഫയെ കുരുക്കാന്‍ തളിപ്പറമ്പ് പൊലിസ് ട്രോളുകള്‍ ഇറക്കിയത് സംസ്ഥാനത്തുടനീളം ചര്‍ച്ചയായിരുന്നു. സ്ഥിരമായി നീല ജഴ്‌സി അണിഞ്ഞാണ് മുസ്തഫ തട്ടിപ്പ് നടത്താറ്. ഒരു വര്‍ഷമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്ന മുസ്തഫ കഴിഞ്ഞ ദിവസമാണ് ജയില്‍ മോചിതനായത്.

ഇതിനുശേഷം സുള്ള്യയില്‍ സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയതായാണ് വിവരം. നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ രംഗം വീക്ഷിച്ചപ്പോഴാണ് പഴയ അതേ നീല ജഴ്‌സിക്കാരനാണ് തട്ടിപ്പിന്റെ പിറകിലെന്ന് മനസിലായയത്.

നീല ടീഷര്‍ട്ട് തന്റെ ഭാഗ്യത്തിന്റെ അടയാളമാണെന്നും അത് ധരിച്ച ദിവസം എളുപ്പം തട്ടിപ്പ് നടത്താന്‍ കഴിയാറുണ്ടെന്നും തളിപ്പറമ്പില്‍ പിടിയിലായപ്പോള്‍ മുസ്തഫ പോലീസിനോട് പറഞ്ഞിരുന്നു. വൃദ്ധകളെ സമീപിച്ച് പാവങ്ങളെ സഹായിക്കുന്ന അറബിയില്‍ നിന്ന് പണം വാങ്ങിത്തരാമെന്ന് പറഞ്ഞാണ് ഇയാള്‍ പറ്റിക്കാറ്.

ഏതെങ്കിലും മുറിയിലേക്ക് കൊണ്ടു പോയി അവിടെ അറബിയുണ്ടെന്നും സ്വര്‍ണ്ണം കണ്ടാല്‍ അറബി പണം തിരില്ലെന്നും പറഞ്ഞ് വൃദ്ധയുടെ കഴുത്തിലെ മാല ഊരിവാങ്ങും. പിന്നെ ഇയാള്‍ സൂത്രത്തില്‍ മുങ്ങും. ആശുപ്രതിയില്‍ കഴിയുന്ന വൃദ്ധകളോട് സഹാനുഭൂതി തോന്നുന്ന കഥകള്‍ പറഞ്ഞ് വിശ്വസിപ്പിച്ചും തട്ടിപ്പ് നടത്താറുണ്ട്.

തളിപ്പറമ്പ് താലൂക്കാശുപ്രതി, പഴയങ്ങാടി ആശുപ്രതി, പയ്യന്നൂര്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഇയാള്‍ നേരത്തെ തട്ടിപ്പ് നടത്തിയിരുന്നു. സുള്ള്യയിലെ തട്ടിപ്പിനെ തുടര്‍ന്ന് കര്‍ണ്ണാടക പോലീസ് ഇയാളെ തേടി കഴിഞ്ഞദിവസം തളിപ്പറമ്പിലെത്തിയപ്പോഴാണ് മുസ്തഫ ജയിലില്‍ നിന്നും പുറത്തിറങ്ങി വീണ്ടും തട്ടിപ്പ് ആരംഭിച്ചത് പുറത്തറിയുന്നത്.

അന്നത്തെ ഡി.വൈ.എസ്.പി കെ.വി വേണുഗോപാലിന്റെ സ്‌ക്വാഡും എസ്.ഐ ആയിരുന്ന ബിനുമോഹനും ചേര്‍ന്ന സമര്‍ത്ഥമായ നീക്കത്തിലൂടെയാണ് മുസ്തഫയെ കുടുക്കാന്‍ കഴിഞ്ഞത്. തളിപ്പറമ്പ് പൊലിസിന് പേരും പ്രശസ്തിയും നേടിക്കൊടുത്ത ഒരു അന്വേഷണമായിരുന്നു അത്. ഒരു പ്രതിയെ പിടിക്കാന്‍ ട്രോളുകള്‍ ഇറക്കുന്നതും സംസ്ഥാനത്ത് ആദ്യമാണ്. ഇതിന്റെ പേരില്‍ അന്നത്തെ ജില്ലാ പൊലിസ് മേധാവി അന്വേഷണ സംഘത്തിന് സ്‌പെഷ്യല്‍ റിവാര്‍ഡ് നല്‍കിയിരുന്നു.
Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha