എന്‍.ഐ.എ ഭേദഗതി ബില്‍; മത ന്യൂനപക്ഷങ്ങളേയും ജനകീയ സമരങ്ങളേയും വേട്ടയാടാന്‍ - വെല്‍ഫെയര്‍ പാര്‍ട്ടി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പാര്‍ലമെന്റ് പാസാക്കിയ എന്‍.ഐ.എ ഭേദഗതി ബില്‍ മതന്യൂനപക്ഷങ്ങളേയും ജനകീയ സമരങ്ങളേയും വേട്ടയാടാനാണെന്ന് ഹമീദ് വാണിയമ്പലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രവര്‍ത്തക സമിതി ആരോപിച്ചു. ഭേദഗതിയെ അനുകൂലിക്കുക വഴി കോണ്‍ഗ്രസ് വീണത് അമിത് ഷായുടെ കെണിയിലാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരെയും ഫാസിസ്റ്റ് സര്‍ക്കാരിനെതിരെ ജനകീയ പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെയും ദുരുപയോഗം ചെയ്യാനായി  മാത്രം തയ്യാറാക്കിയ ഭേദഗതിക്കെതിരെ ശബ്ദിക്കുക എന്നത് കോണ്‍ഗ്രസിന്റെ ബാധ്യതയാണ്. ഭേദഗതിയെ എതിര്‍ക്കണമെന്ന കേരളത്തിലെ കോണ്‍ഗ്രസ് എം.പിമാരുടെ നിലപാടാണ് ഇക്കാര്യത്തില്‍ ശരിയായ രാഷ്ട്രീയ സമീപനം. മുസ്‌ലിം ലീഗും വിട്ടുനിന്ന് പ്രതിഷേധിക്കുക എന്ന നിലപാടായിരുന്നില്ല സ്വീകരിക്കേണ്ടിയിരുന്നത്. സംവരണ ബില്ലില്‍ സ്വീകരിച്ചതുപോലെ എതിര്‍ത്ത് വോട്ട് ചെയ്യുകയായിരുന്നു വേണ്ടത്. ഭേഗദതിയെ എതിത്ത് വോട്ടുചെയ്ത കേരളത്തില്‍ നിന്നുള്ള എം.പി എ.എം ആരിഫ് അടക്കമുള്ള ആറ് എം.പിമാരുടെ നിലപാട് അഭിനന്ദനാര്‍ഹമാണ്.  സംഘ്പരിവാര്‍ സര്‍ക്കാരിന്റെ ഭരണഘടനാ വിരുദ്ധവും ജനവിരുദ്ധവുമായ നീക്കങ്ങള്‍ക്കെതിരെ പാര്‍ലമെന്റില്‍ യോജിച്ച് നിന്ന് പോരാടാന്‍ മതേതര പാര്‍ട്ടികളുടെ എം.പിമാര്‍ തയ്യാറാകണമെന്നും വെല്‍വെയര്‍ പാര്‍ട്ടി സംസ്ഥാന പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha