കാക്കി ഊരിയാല്‍ എല്ലാവരും സാധാരണക്കാരാണെന്ന് ഓര്‍ത്തോ; എവിടെ വച്ചും കെ.എസ്.യുകാര്‍ കൈകാര്യം ചെയ്യും: കെ.സുധാകരന്‍.. മാർച്ചിനിടെ പോലീസിനെ കണ്ട് കെ എസ് യു നേതാവ് ഓടുന്ന പോസ്റ്റ്‌ നിറച്ച്‌ സോഷ്യൽ മീഡിയ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


K Sudhakaran, ksu, university college issue

തിരുവനന്തപുരം: സംസ്ഥാന പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്സ് നേതാവ് കെ.സുധാകരന്‍. കെ.എസ്.യുവിന്റെ സമരത്തെ അടിച്ചമര്‍ത്താനുള്ള പോലീസിന്റെ ശ്രമം വിലപ്പോവില്ലെന്നും കെ.എസ്.യുവിനെതിരെ പോലീസ് തിരിയുന്നത് പോലീസിന് ഗുണം ചെയ്യില്ലെന്നുമായിരുന്നു സുധാകരന്‍ പറഞ്ഞത്.

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തിന്റേയും പരീക്ഷാക്രമക്കേടിന്റേയും പശ്ചാത്തലത്തില്‍ പരിഹാരം ആവശ്യപ്പെട്ട് കെ.എസ്.യു നടത്തുന്ന സമരത്തെ അടിച്ചമര്‍ത്താനാണ് പോലീസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

സെക്രട്ടറിയേറ്റിനു മുന്നില്‍ കെ.എസ്.യു തുടങ്ങിയ സമരം കോണ്‍ഗ്രസ്സ് ഏറ്റെടുക്കുമെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. "കെ.എസ്.യു വിനോട് രാഷ്ട്രീയ വൈരാഗ്യം കാണിച്ചാല്‍ തിരിച്ചടിക്കാന്‍ മടിക്കില്ല. കാക്കി ഊരിയാല്‍ എല്ലാവരും സാധാരണ മനുഷ്യരാണെന്ന് ഓര്‍ക്കണം"

'എവിടെ വച്ചും കൈകാര്യം ചെയ്യാന്‍ കെ.എസ്.യുവിന് സാധിക്കും മനുഷ്യത്വമില്ലാത്ത മുഖ്യമന്ത്രി പറയുന്നത് കേട്ട് കെ.എസ.യുവിനെ അക്രമിക്കാന്‍ പോലീസ് തയ്യാറാകരുതെന്നും കെ സുധാകരന്‍ പറഞ്ഞു.

. അതെ സമയം  കെ എസ് യു നേതാവ്  ഒരു മാർച്ചിനിടെ പോലീസിനെ കണ്ട് ഓടുന്ന രംഗം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കയാണ് 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha