പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



ഇരിട്ടി : പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു.  പാല ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥി മുഴക്കുന്ന് കരുവള്ളിയിലെ  അഭിനന്ദ് ഉണ്ണികൃഷ്ണൻ ആണ്  മരിച്ചത്. വെള്ളിയാഴ്ച്ച  ഉച്ചയ്ക്ക് 12 മണിയോടെ വീട്ടിനുള്ളില്‍ വെച്ചായിരുന്നു  പൊള്ളലേറ്റത്.  സ്‌കൂളില്‍ പോയി 12 മണിയോടെ മടങ്ങിയ അഭിനന്ദ്  മുടക്കോഴി കരുവള്ളിയിലെ വീട്ടില്‍ വെച്ച്  മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു എന്നാണ് വിവരം. വീട്ടിൽ നിന്നും നിലവിളി കേട്ട് ഓടിയെത്തിയ  സമീപവാസികളാണ് അഭിനന്ദിനെ  ആശുപത്രിയിലെത്തിച്ചത്. സാരമായി പൊള്ളലേറ്റ അഭിനന്ദിനെ  ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും  രാത്രി 11മണിയോടെ മരണമടയുകയായിരുന്നു.
 പാല ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക നളിനി-  ഉണ്ണികൃഷ്ണന്‍ 
ദമ്പതികളുടെ മകനാണ്. 
സഹോദരന്‍  ശ്രീനന്ദ്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha