ടാറ്റ ഉൾപ്പെടെയുള്ള വൻകിട നിർമാതാക്കൾ ഉല്പാദിപ്പിക്കുന്ന അയൊഡൈസ്ഡ് ഉപ്പിൽ മാരകമായ വിഷാംശം അടങ്ങിയിട്ടുണ്ട് എന്ന റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ ഇതുസംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് കെ .കെ രാഗേഷ് എം പി .

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തിരുവനന്തപുരം: ടാറ്റ ഉൾപ്പെടെയുള്ള വൻകിട നിർമാതാക്കൾ ഉല്പാദിപ്പിക്കുന്ന അയൊഡൈസ്ഡ് ഉപ്പിൽ മാരകമായ വിഷാംശം അടങ്ങിയിട്ടുണ്ട് എന്ന റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ ഇതുസംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് കെ .കെ രാഗേഷ് എം പി . കാൻസർ ഉൾപ്പെടെയുള്ള മാരകരോഗങ്ങൾക്ക് കാരണമാകുന്ന പൊട്ടാസ്യം ഫെറോസയനൈഡിന്റെ സാന്നിദ്ധ്യം വൻതോതിൽ കണ്ടെത്തിയെന്നാണ് ലാബ് റിപ്പോർട്ട്. ലോകത്തിലെവിടെയും ഭക്ഷ്യആവശ്യത്തിനുപയോഗിക്കുന്ന ഉപ്പിൽ പൊട്ടാസ്യം ഫെറോസയനൈഡ് ഉപയോഗിക്കാൻ അനുമതിയില്ല. എന്നാൽ നമ്മുടെ രാജ്യം ഇതിന്റെ ഉപയോഗത്തെ നിയന്ത്രിക്കുന്നില്ല. അനുവദനീയമായതിലും കൂടുതൽ അളവിൽ ഈ രാസപദാർത്ഥം ഉപയോഗിക്കുന്നതായാണ് തെളിഞ്ഞിരിക്കുന്നത്.

നേരത്തെ നമ്മുടെ രാജ്യത്ത് ലഭ്യമായിരുന്ന കല്ലുപ്പിൽ സ്വാഭാവികമായും അയഡിന്റെ അംശം അടങ്ങിയിട്ടുണ്ട്. എന്നിട്ടും കൃത്രിമമായി അയഡിൻ ചേർത്തുകൊണ്ട് ഉപ്പുനിർമിക്കുന്നത് മാരകരോഗങ്ങൾക്കിടയാക്കും എന്നിരിക്കെ ഭക്ഷ്യ സുരക്ഷാ അതോറിറ്റി എന്തുകൊണ്ടാണ് ഇതിൽമേൽ നടപടിയെടുക്കാത്തതെന്നും അദ്ദേഹം ആരോപിച്ചു . ആരോഗ്യത്തിന് ഏറ്റവും നല്ലത് അയൊഡൈസ്ഡ് ഉപ്പാണെന്ന് പരസ്യങ്ങളിലൂടെയും മറ്റും വ്യാജപ്രചാരണം നടത്തി വൻകിട കോർപ്പറേറ്റ് കമ്പനികൾ ഉപ്പുനിർമാണ വ്യവസായങ്ങൾ കയ്യടക്കുകയാണ് ചെയ്തത്.

ഇതിന്റെ ഫലമായി ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലുണ്ടായിരുന്ന പരമ്പരാഗത ഉപ്പുനിർമാണ കമ്പനികൾ അടച്ചുപൂട്ടപ്പെട്ടു. കോർപ്പറേറ്റുകളുടെ ലാഭക്കൊതിയുടെ ഇരകളായി ഒരു സമൂഹം മാറുകയാണ്. പുറത്തുവന്ന റിപ്പോർട്ട് ശരിയാണെങ്കിൽ അയഡിനും പൊട്ടാസ്യം ഫെറോസയനൈഡും കലർന്ന ഉപ്പിന്റെ ഉപയോഗം കാൻസറും വൃക്കതകരാറുകളും ഹൈപ്പോതൈറോയ്ഡും ഉൾപ്പെടെയുള്ള രോഗങ്ങൾക്കും വന്ധ്യതയ്ക്കും ഇടയാക്കും. ഇതു സംബന്ധിച്ച് അടിയന്തിരമായും സമഗ്രമായ അന്വേഷണം നടത്തണം. ഭക്ഷ്യസുരക്ഷാ അതോറിറ്റി അടിയന്തിരമായി ഇടപെട്ട് വിഷാംശം കലർന്ന ഉപ്പ് പിടിച്ചെടുക്കണമെന്നും രാഗേഷ് എം പി പാർലമെന്റിൽ ആവിശ്യപ്പെട്ടു .
Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha