തളിപറമ്പിൽ കാറിടിച്ച് കന്യാസ്ത്രി മരിച്ചു. ഒരാളുടെ നില ഗുരുതരം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



തളിപ്പറമ്പ്: പുലര്‍ച്ചെ പള്ളിയിലേക്ക് പോകുകയായിരുന്ന സിസ്റ്റര്‍ കാറിടിച്ച് മരിച്ചു. ഒരാളുടെ നില ഗുരുതരമായി തുടരുന്നു. ചെമ്പേരി മണ്ണംകുണ്ടിലെ ആദ്യകാല കടിയേറ്റ കര്‍ഷകന്‍ കുരിയന്താനത്ത് മത്തായി ഏലിക്കുട്ടി ദമ്പതികളുടെ മകള്‍ അള്ളാംകുളം ഫാത്തിമ മാതാ കോണ്‍വെന്റിലെ സിസ്റ്റര്‍ റെജീനയാണ്(77) കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ മരിച്ചത്. സിസ്റ്റര്‍ സാന്ദ്ര റോസ് (32)ന്റെ നില ഗുരുതരമായി തുടരുകയാണ്. ഇന്ന് പുലര്‍ച്ചെ 5.50 ന് ആലക്കോട് റോഡില്‍ പുഷ്പഗിരി ദര്‍ശന ധ്യാനകേന്ദ്രം ദേവാലയത്തിന് മുന്നിലായിരുന്നു അപകടം. രാവിലെ പതിവുപോലെ പള്ളിയിലേക്ക് നടന്നു പോവുകയായിരുന്നു ഇരുവരും. റോഡിലൂടെ അമിത വേഗതയില്‍ വന്ന കെ എല്‍ 12 എച്ച് 9003 മാരുതി സ്വിഫ്റ്റ് ഡിസയര്‍ കാറാണ് ഇവരെ ഇടിച്ചു വീഴ്ത്തിയത്. ഇടിയുടെ ആഘാതത്തില്‍ റോഡരികിലെ ഓവുചാലിലേക്ക് തെറിച്ചുവീണ ഇരുവരേയും ഈ സമയത്ത് പള്ളിയില്‍ പ്രാര്‍ത്ഥനക്ക് എത്തിയ വെട്ടം ബോര്‍വെല്‍സ് ഉടമ ബെസാനയോ എസ്.വെട്ടത്തിന്റെ നേതൃത്വത്തിലാണ് ആശുപത്രിയിലെത്തിച്ചത്. ചെമ്പേരി വളയംകുണ്ട് സ്വദേശിനിയാണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ചികിത്സയില്‍ കഴിയുന്ന സിസ്റ്റര്‍ സാന്ദ്ര. കുഴിവേലി കുടുംബാംഗമാണ്.
മരിച്ച സിസ്റ്റര്‍ റെജീന ചെമ്പേരി നിര്‍മല ഹൈസ്‌കൂളിലെ ആദ്യകാല സംഗീത അധ്യാപികയാണ്. സഹോദരങ്ങള്‍: മറിയാമ്മ പേരയ്ക്കാട്ട് പൊതിയില്‍, ചാക്കോ, സിസ്റ്റര്‍ ജീന (കുന്നോത്ത് കോണ്‍വെന്റ്), പരേതനായ ഫാ. കരിയന്താനത്ത് ജോസ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha