ജില്ലയില്‍ മഴക്കെടുതികള്‍ മൂലം ജനങ്ങള്‍ക്കുണ്ടായിട്ടുള്ള ദുരിതങ്ങള്‍ ലഘൂകരിക്കുന്നതിനായി ആരോഗ്യ വകുപ്പ് സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂർ : ജില്ലയില്‍ മഴക്കെടുതികള്‍ മൂലം ജനങ്ങള്‍ക്കുണ്ടായിട്ടുള്ള ദുരിതങ്ങള്‍ ലഘൂകരിക്കുന്നതിനായി ആരോഗ്യ വകുപ്പ് സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു. താവക്കര ഗവ. യുപി സ്‌കൂള്‍, കണ്ണൂര്‍ ടൗണ്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ജില്ലാ ആശുപത്രി മെഡിക്കല്‍ ടീമിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും അന്തേവാസികളെ പരിശോധിക്കുകയും ചെയ്തു.
ക്യാമ്പുകളില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ്, സ്‌കൂള്‍ ഹെല്‍ത്ത് നഴ്‌സ്, ആശ പ്രവര്‍ത്തകര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നിവരടങ്ങുന്ന മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
അടിയന്തര ഘട്ടങ്ങളില്‍ സേവനം ലഭ്യമാക്കുന്നതിന് എല്ലാ പ്രധാന ആശുപത്രികളിലും ആംബുലന്‍സ് സൗകര്യവും സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചതായി ഡി എം ഒ അറിയിച്ചു. മഴക്കെടുതിക്കുശേഷം ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുമ്പോള്‍ സ്വീകരിക്കേണ്ട രോഗപ്രതിരോധ നടപടികളെ കുറിച്ച് ആവശ്യമായ ബോധവല്‍ക്കരണം നടത്തും.
അവശ്യഘട്ടങ്ങളില്‍ സേവനം ലഭ്യമാക്കുന്നതിന് ഡോക്ടര്‍മാരുള്‍പ്പെടെ എല്ലാ ആരോഗ്യവകുപ്പ് ജീവനക്കാരോടും സജ്ജമായിരിക്കാനും അടിയന്തര ഘട്ടങ്ങളില്‍ അടുത്തുള്ള ആശുപത്രിയിലേക്ക് രോഗികളെ മാറ്റാനും ഡി എം ഒ നിര്‍ദ്ദേശം നല്‍കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha