കണ്ണാടിപ്പറമ്പ് ദേശസേവാ യു.പി. സ്കൂൾ മൂന്നുമാസത്തിനകം ഹൈടെക്കാക്കും -മന്ത്രി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo





കണ്ണാടിപ്പറമ്പ്:അടുത്ത മൂന്നുമാസത്തിനുള്ളിൽ കണ്ണാടിപ്പറമ്പ് ദേശസേവാ യു.പി. സ്കൂൾ ഹൈടെക്കാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് പറഞ്ഞു. ചിറക്കൽ ദേശസേവാസംഘം ട്രസ്റ്റ് കണ്ണാടിപ്പറമ്പ് ദേശസേവാ യു.പി. സ്കൂളിനുവേണ്ടി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ നാറാത്ത് പഞ്ചായത്ത് പ്രസിഡൻര് കെ.ശ്യാമള അധ്യക്ഷതവഹിച്ചു. എൽ.എസ്.എസ്., യു.എസ്.എസ്. വിജയികൾ, സംസ്കൃതം സ്കോളർഷിപ്പ് നേടിയ വിദ്യാർഥികൾ, ഉന്നതവിജയം നേടിയ പൂർവവിദ്യാർഥികൾ എന്നിവർക്കുള്ള അനുമോദനം, എം.പി.നാരായണ മാരാർ സ്മാരക എൻഡോവ്‌മെൻറ്, യശോദ ടീച്ചർ സ്മാരക എൻഡോവ്‌മെന്റ്‌ എന്നിവയുടെ വിതരണം ജില്ലാ പഞ്ചായത്തംഗം അജിത്ത് മാട്ടൂൽ നിർവഹിച്ചു. കാണി കൃഷ്ണൻ, മുഹമ്മദലി ആറാംപീടിക, സുബ്രഹ്മണ്യ മാരാർ, പി.ഷൈമ, കെ. റഹ്‌മത്ത്, കെ.വി.ലീല, രമേശൻ കടൂർ, സി.ശിവദാസൻ, കെ.മനോജ്‌കുമാർ, കൃഷ്ണൻ കുറിയ, പി.ടി.എ. പ്രസിഡന്റ്‌ കെ.ബൈജു, പ്രഥമാധ്യാപിക കെ.വി.ഗീത എന്നിവർ സംസാരിച്ചു.






Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha