ഡിജിറ്റർ ആർട്ട് മേഖലയിൽ നിന്നുംവളരെ വേഗം സിനിമയിലേക്ക് തന്റെ സാന്നിധ്യം അറിയച്ചയാളാണ് ഈ കണ്ണൂർക്കാരി പുലിക്കുരുമ്പ സ്വദേശി റോസ്മേരി ലില്ലു(എഴുത്ത് :ALBIN JHON)

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഡിജിറ്റർ ആർട്ട് മേഖലയിൽ നിന്നുംവളരെ വേഗം സിനിമയിലേക്ക് തന്റെ സാന്നിധ്യം അറിയച്ചയാളാണ് ഈ കണ്ണൂർക്കാരി പുലിക്കുരുമ്പ സ്വദേശി റോസ്മേരി ലില്ലു

സംവിധായകന്റെ മനസ്സാണ് ഒരു സിനിമ, ഒരുപക്ഷേ തിരക്കഥാകൃത്തിന്റെ കൂടെയും. ഇവരുടെ ഉള്ളിലെ ചിന്തകൾക്കും സ്വപ്നങ്ങൾക്കും ചിറകുവിടർന്ന് അഭ്രപാളിയിൽ തെളിയുന്നതാണ് പിന്നീട് പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്. എന്നാൽ സംവിധായകൻ മനസ്സിൽ കാണുന്നതിനു മുൻപു സിനിമ സ്ക്രീനിൽ കാണുന്ന ഒരുകൂട്ടം ആളുകളുണ്ട്. ഷൂട്ടിങ് തുടങ്ങും മുൻപുതന്നെ സിനിമയുടെ ഫസ്റ്റ്ലുക്കുകൾ തയാറാക്കുന്ന ടൈറ്റിൽ ഡിസൈനേഴ്സും പോസ്റ്റർ ഡിസൈനേഴ്സും. പുതിയ കാലത്ത് ഒരു പരിധിവരെ സിനിമയുടെ ഭാവി തീരുമാനിക്കാന്‍ ഫസ്റ്റ്ലുക്കുകൾക്ക് കഴിയുന്നുമുണ്ട്.

ഇത്തരത്തിലെ ‘ഭാവിനിശ്ചയക്കാരുടെ’ കൂട്ടത്തിൽ ഇപ്പോൾ ഏറ്റവും ചർച്ചചെയ്യന്ന പേരുകളിൽ ഒന്നാണ് റോസ്മേരി ലില്ലു. പോസ്റ്റർ ഡിസൈൻ, ടൈറ്റിൽ ഡിസൈൻ, വെക്ടർ, ഡിജിറ്റർ ആർട്ട് മേഖലയിൽ വളരെ വേഗം തന്റെ സാന്നിധ്യം അറിയച്ചയാളാണ് ഈ കണ്ണൂർക്കാരി. സിനിമയുടെ അണിയറ മേഖലകളിൽ സ്ത്രീ സാന്നിധ്യ കൂടിവരുമ്പോഴും അധികമാരും കണ്ണുവയ്ക്കാത്ത ഡിസൈനിങ് മേഖലയിൽ പെട്ടെന്നായിരുന്നു റോസ്മേരിയുടെ താരോദയം. 2016-ൽ കവി ഉദ്ദേശിച്ചതിൽ തുടങ്ങി മൂന്നു വർഷങ്ങൾക്കിപ്പുറം ധ്യാൻ ശ്രീനിവാസന്റെ അദ്യ സംവിധാന സംരംഭമായ ലവ്, ആക്ഷൻ, ഡ്രാമ വരെ എത്തിനിൽക്കുന്നു അത്.സിനിമയിലെടുത്ത കഥ

ചെറുപ്പം മുതൽ ചിത്രരചനയിൽ താൽപര്യമുണ്ടായിരുന്ന റോസ്മേരി സ്‌കൂള്‍ പഠനത്തിനുശേഷം വിസ്മയ സ്‌കൂള്‍ ഓഫ് ആ‍‍ർട്സ് ആന്‍ഡ് മീഡിയയില്‍ ബിഎംഎംസി മള്‍ട്ടിമീഡിയ കോഴ്‌സ് ചെയ്തു. പിന്നീട് എറണാകുളത്തെ ഒരു സ്വകാര്യ ഡിസൈനിങ് സ്ഥാപനത്തില്‍ ജോലി ചെയ്യവെയാണ് റോസ്മേരിയുടെ ജീവിതത്തിലെ വഴിത്തിരിവ് സംഭവിച്ചത്. ജോലിക്കിടെ നടന്‍ നീരജ് മാധവിനായി ഒരു ഡിജിറ്റല്‍ പെയിന്റിങ് വരച്ചുകൊടുത്തു. സംഭവം ക്ലിക്കായതോടെ റോസ്‌മേരിയെ ‘സിനിമയിലെടുത്തു’.

അങ്ങനെ ഇരുപതാം വയസ്സിൽ റോസ്മേരി ലില്ലു സിനികളിൽ ഫ്രീലാന്‍സ് പോസ്റ്റര്‍ ഡിസൈനറായി. 2ഡി പോസ്റ്ററുകളുടെ കാലത്തു റോസ്‌മേരി വരച്ച 2ഡി പോസ്റ്ററുകള്‍ ഹിറ്റായി. ആകാശവാണി, ചാര്‍ലി, കുഞ്ഞിരാമായണം, അനാര്‍ക്കലി, അമര്‍ അക്ബര്‍ ആന്റണി, റാണി പത്മിനി, എന്നു നിന്റെ മൊയ്തീന്‍, പ്രേമം അങ്ങനെ റോസ്മേരി വരച്ച 2ഡി പോസ്റ്ററുകളുടെ പട്ടിക നീളുന്നുPost a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha