സംസ്ഥാന പൊലീസ് കായികമേളയില്‍ വിജയം ആവര്‍ത്തിച്ച് കണ്ണൂര്‍. തുടര്‍ച്ചയായി പതിമൂന്നാം തവണയാണ് കണ്ണൂര്‍ കിരീടം നേടുന്നത്. ബറ്റാലിയന്‍ വിഭാഗത്തില്‍ കെപിഎ 5 ഉം ചാമ്പ്യന്മാരായി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

സംസ്ഥാന പൊലീസ് കായികമേളയില്‍ വിജയം ആവര്‍ത്തിച്ച് കണ്ണൂര്‍. തുടര്‍ച്ചയായി പതിമൂന്നാം തവണയാണ് കണ്ണൂര്‍ കിരീടം നേടുന്നത്. ബറ്റാലിയന്‍ വിഭാഗത്തില്‍ കെപിഎ 5 ഉം ചാമ്പ്യന്മാരായി.

മൂന്ന് ദിവസമായി നടന്ന സംസ്ഥാന പൊലീസ് കായികമേളയുടെ സമാപന ദിവസത്തെ മല്‍സരങ്ങള്‍ കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയം ഗ്രൗണ്ടിലാണ് അരങ്ങേറിയത്. കായികമേളയില്‍ തുടര്‍ച്ചയായി 13ാം തവണയും കണ്ണൂര്‍ ജില്ല കിരീടം സ്വന്തമാക്കി. രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയും ആറ് വെങ്കലവും ഉള്‍പ്പെടെ 93 പോയിന്റ് നേടിയാണ് കണ്ണൂര്‍ ചാമ്പ്യന്‍ സ്ഥാനം സ്വന്തമാക്കിയത്.

ജില്ലാ വിഭാഗത്തില്‍ ആതിഥേയരായ മലപ്പുറം 32 പോയിന്റോടെ രണ്ടാം സ്ഥാനവും പാലക്കാട് 26 പോയിന്റുമായി മൂന്നാം സ്ഥാനവും നേടി.ബറ്റാലിയന്‍ വിഭാഗത്തില്‍ 107 പോയിന്റുമായി കെഎപി. അഞ്ച് ഒന്നാമതായി. ഐആര്‍ബി. 80 പോയന്റോടെ രണ്ടാം സ്ഥാനവും കെഎപി മൂന്ന് 75 പോയന്റോടെ മൂന്നും സ്ഥാനവും നേടി. മികച്ച പുരുഷവനിതാ അത്ലറ്റുകളായി തെരഞ്ഞെടുക്കപ്പെട്ടത് കെഎപി മൂന്നിലെ ഹവില്‍ദാര്‍മാരായ ബി എബിനും എപി. ഷില്‍ബിയുമാണ്. കെഎപി രണ്ടിലെ ഹവില്‍ദാര്‍ സി. ജിതേഷ് മീറ്റിലെ അതിവേഗ താരമായി.മേളയുടെ സമാപന വേളയില്‍ അണിയിച്ചൊരുക്കിയ കലാപ്രകടനവും ശ്രദ്ധേയമായി. സംസ്ഥാന പൊലീസ് മേധാവി ഡിജിപി ലോക്നാഥ് ബെഹറയാണ് സമ്മാനം വിതരണം നടത്തിയത്. വരും ദിവസങ്ങളില്‍ പൊലീസ് കലാമേളയും അരങ്ങേറും .Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha