സ്വകാര്യ ബസില്‍ കടത്തുകയായിരുന്ന രേഖകളില്ലാത്ത 18 ലക്ഷം രൂപയുമായി കൂട്ടുപുഴയിൽ നിന്നു രണ്ട് പേരെ എക്സൈസ് സംഘം പിടികൂടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


  

 ഇരിട്ടി : ബംഗളുരുവില്‍ നിന്ന് സ്വകാര്യ ബസില്‍ കടത്തുകയായിരുന്ന രേഖകളില്ലാത്ത 18 ലക്ഷം രൂപയുമായി രണ്ട് പേരെ എക്സൈസ് സംഘം പിടികൂടി ഇരിട്ടി പോലീസിന് കൈമാറി. കണ്ണൂര്‍ കുറ്റിക്കളം സ്വദേശികളായ ഇസഹാക്ക് , അന്‍സാരി എന്നിവരെയാണ് ഇന്ന് പുലര്‍ച്ചെ കൂട്ടുപുഴയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. ഇവരുടെ കൈവശമുള്ള ബാഗില്‍ നിന്നാണ് പണം കണ്ടെടുത്തത്. ഇരിട്ടി പോലീസ് ഇവരെ ചോദ്യം ചെയത് വരുന്നു. കേരള - കര്‍ണാടക അതിര്‍ത്തിയായ കൂട്ടുപുഴവഴി ബംഗളുരുവില്‍ നിന്ന് കുഴല്‍പണം ഒഴുകുന്നുണ്ടെന്ന വിവരത്തെതുടര്‍ന്നാണ് എക്സൈസ് പരിശോധന നടത്തിയത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha