17 കാരനെ മദ്യം കുടിപ്പിച്ച ശേഷം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മധ്യവയസ്ക്കൻ അറസ്റ്റിൽ.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ചെറുപുഴ: 17 കാരനെ മദ്യം കുടിപ്പിച്ച ശേഷം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മധ്യവയസ്ക്കൻ അറസ്റ്റിൽ. പെരിങ്ങോം വേട്ടുകുന്ന് സ്വദേശി ഇടത്തട്ടാംകുന്നിൽ അപ്പച്ചൻ എന്ന അഗസ്റ്റിൻ തോമസ് (52)നെയാണ് പോക്സോ നിയമ പ്രകാരം ചെറുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. അഗസ്റ്റിന്റെ വങ്ങാട് എന്ന സ്ഥലത്തുള്ള തോട്ടത്തിലെ ഷെഡിൽ വെച്ചാണ് ഇയാൾ 17കാരനെ പീഡിപ്പിച്ചത്. ഇന്നലെ കുട്ടിയെ മദ്യലഹരിയിൽ കണ്ട നാട്ടുകാർ ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. ഇന്നലെയും കഴിഞ്ഞ മാസവും പ്രതി ഇത്തരത്തിൽ പീഡിപ്പിച്ചതായി 17 കാരൻ മൊഴി നൽകി.  പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha