ജി.പി.എസ് നിര്‍ബന്ധമാക്കല്‍ ഉത്തരവ് പിന്‍വലിക്കണം -SDTU

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ : ഓട്ടോറിക്ഷ ഒഴികെയുള്ള മുഴുവന്‍ വാഹനങ്ങള്‍ക്കും ജിപിഎസ് നിര്‍ബന്ധമാക്കിയ മോട്ടോര്‍ വാഹന വകുപ്പിന്റെ ഉത്തരവ് പുന:പരിശോധി ക്കണമെന്ന് സോഷ്യല്‍ ഡമോക്രാറ്റിക് ട്രേഡ് യൂണിയന്‍ (എസ്ഡിറ്റിയു) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

സുപ്രിം കോടതി നിര്‍ദ്ദേശപ്രകാരം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും നിര്‍ബന്ധമാക്കാത്ത സഹചര്യത്തില്‍ യാതൊരു പരിശോധനയോ, കൂടിയാലോചനയോ ഇല്ലാതെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് തൊഴിലാളി സംരക്ഷകരെന്ന് അവകാശപ്പെടുന്ന ഇടത് സര്‍ക്കാരിന് ഭൂഷണമല്ല. 

ജിപിഎസ് ഘടിപ്പിക്കുന്നതിന് കുടുതല്‍ സമയം നല്‍കുമെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ ഇതിന്റെ പേരില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവെക്കുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെയും, പെറ്റി കേസ് രജിസ്റ്റര്‍ ചെയ്യുന്ന പോലീസിന്റെയും സര്‍ക്കാര്‍ വിരുദ്ധ നിലപാട് തിരുത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണെമെന്നും യോഗം ആവശ്യപ്പെട്ടു.

ജിപിഎസ്  നിര്‍ബന്ധമാക്കല്‍ നടപടി പുന:പരിശോധിക്കുക, ക്രമാതീതമായി നിര ന്തരമുയരുന്ന ടാക്‌സ്, ഇന്‍ഷ്വുറന്‍സ് പ്രീമിയം വര്‍ധനവ് വ്യക്തമായ മാനദണ്ഡ ങ്ങളുടെ അടിസ്ഥാനത്തില്‍ ക്രമപ്പെടുത്തുക: ക്ഷേമനിധി ആനുകൂല്യ ങ്ങളുടെ കാലതാമസം ഒഴുവാക്കുക മോട്ടോര്‍ മേഖലയെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന വ്യാപകമായി ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുവാനും യൂണിയന്‍ തീരുമാനിച്ചു.

സംസ്ഥാന പ്രസിഡന്റ് എ.വാസു അധ്യക്ഷത വഹിച്ചു. നൗഷാദ് മംഗലശ്ശേരി, പിപി മൊയ്തീന്‍കുഞ്ഞ്, ബാബു മണി കരുവാരക്കുണ്ട്, അഡ്വ. എ.എ റഹിം സംസാരിച്ചു.Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha