റീ പോളിങ്ങ് ദിവസം കണ്ണൂർ പിലാത്തറയിലെ ബോംബെറ്;മുഖ്യ പ്രതി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

റീ പോളിങ്ങ് ദിവസം കണ്ണൂർ പിലാത്തറയിലെ ബോംബെറ്;മുഖ്യ പ്രതി 

പരിയാരം: പിലാത്തറയിലെ കെ.ജെ.ഷാലിറ്റിന്റെ സിഎംനഗറിലെ വീട്ടിന് നേരെ ബോംബെറിഞ്ഞ സംഭവത്തിലെ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഏഴിലോട് അറത്തിപ്പറമ്പിലെ കണിയാൽ ഹൗസിൽ കെ.രതീഷിനെയാണ് (31) പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. ഏഴിലോട്ടെ ചുമട്ടുതൊഴിലാളിയായ രതീഷ് സിഐടിയുവിന്റെ സജീവ പ്രർത്തകൻ കൂടിയാണ്. കോടതിയിൽ ഹാജരാക്കിയ രതീഷിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. കഴിഞ്ഞ മാസം 19 ന് റീ പോളിങ്ങിന് വോട്ട് ചെയ്ത വിരോധത്തിന് രാത്രി പന്ത്രണ്ടോടെയാണ് ഒരു സംഘം സി പി എം പ്രവർത്തകർ ഷാലറ്റിന്റെ വീടിന് നേർക്ക് ബോംബെറിഞ്ഞത്.കേസിലെ പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ഇന്ന് കോൺഗ്രസ് നേതൃത്വത്തിൽ പിലാത്തറയിൽ പ്രതിഷേധയോഗം ചേരാനിരിക്കെയാണ് പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തത്. രതീഷിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിനായി ഇന്ന് പരിയാരം പോലീസ് പയ്യന്നർ കോടതിയിൽ അപേക്ഷ നൽകും. ഈ കേസിൽ രണ്ട് പ്രതികളെ കൂടി പിടികിട്ടാനുണ്ടെന്ന് പോലീസ് പറഞ്ഞു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha