ഫ്രറ്റേണിറ്റി മൂവ്മെൻറ് കണ്ണൂർ സർവകലാശാല മാർച്ചിൽ പ്രതിഷേധമിരമ്പി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

വിദൂര വിദ്യാഭ്യാസ മേഖലയിൽ  സമഗ്രമായ നിയമനിർമാണം നടത്തുക
ഫ്രറ്റേണിറ്റി മൂവ്മെൻറ് കണ്ണൂർ സർവകലാശാല മാർച്ചിൽ പ്രതിഷേധമിരമ്പി

കണ്ണൂർ : ഉന്നതവിദ്യാഭ്യാസമേഖലയിൽ മലബാറിനോടുള്ള വിവേചനം  അവസാനിപ്പിക്കുകയും വിദൂര വിദ്യാഭ്യാസ മേഖലയിൽ  സമഗ്രമായ നിയമനിർമാണം നടത്തപ്പെടണമെന്നും *വിദ്യാഭ്യാസ രംഗത്ത് ലഭ്യത, ഗുണനിലവാരം, തുല്യത എന്നിവ ഉറപ്പുവരുത്താൻ സർക്കാറും വാഴ്സിറ്റിയും തയ്യാറാവണമെന്നും* ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന സെക്രട്ടറി സാന്ദ്ര എം.ജെ ആവശ്യപ്പെട്ടു. ഫ്രറ്റേണിറ്റി മൂവ്മെൻറിന്റെ നേതൃത്വത്തിൽ കണ്ണൂർ സർവകലാശാലയിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം   ചെയ്യുകയായിരുന്നു അദ്ദേഹം. *ഹയർ സെക്കണ്ടറി പാസായ ലക്ഷകണക്കിന് വിദ്യാർത്ഥികൾ ബിരുദ സീറ്റ് ലഭിക്കാതെ പ്രായാസപെടുന്ന* സാഹചര്യത്തിൽ ഡിഗ്രി/ പി.ജി സീറ്റുകളിൽ സ്റ്റാറ്റ്യൂട്ടറി പരിധി വരെയുള്ള പ്രവേശനം ഉറപ്പു വരുത്താൻ യൂനിവേഴ്‌സിറ്റി തയ്യാറാവണമെന്നും സേവനാവകാശ നിയമം കാര്യക്ഷമമായി നടപ്പിലാക്കുന്നതിലൂടെ മാത്രമേ കെടുകാര്യസ്ഥതക്ക് തടയിടാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

     വിദൂരവിദ്യാഭ്യാസം :സമയബന്ധിതമായി പരീക്ഷകൾ, റിസൾട്ട്, സർട്ടിഫിക്കറ്റ് വിതരണം എന്നിവ പൂർത്തിയാക്കുക, ഡിഗ്രി , പി. ജി സീറ്റുകൾ വർധിപ്പിക്കുക,സേവനാവകാശ നിയമം കാര്യക്ഷമമായി നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ മാർച്ച്  യൂണിവേഴ്സിറ്റി പ്രധാന കവാടത്തിനുമുന്നിൽ കണ്ണൂർ ടൗൺ എസ്.ഐയുടെ നേതൃത്വത്തിൽ പോലീസ് തടഞ്ഞു.  

   ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന കമ്മിറ്റി അംഗം  പി.ബി.എം ഫർമീസ് അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ചന്ദ്രൻ മാസ്റ്റർ മുഖ്യപ്രഭാഷണം നിർവഹിച്ചു.  ഫ്രറ്റേണിറ്റി മൂവ്മെൻറ് കണ്ണൂർ - കാസർഗോഡ് ജില്ലാ നേതാക്കളായ ജവാദ് അമീർ, സിറാജുദ്ദീൻ മുജാഹിദ്, റാഷിദ് മുഹിയുദ്ദീൻ ,സഫൂറ നദീർ, മുഹ്സിൻ ഇരിക്കൂർ എന്നിവർ സംസാരിച്ചു. കാൽടെക്സ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ചിന് അർഷാദ് സി.കെ, ശഹ്സാന സി.കെ, ഫറാഷ്, തസ്ലീം പാപ്പിനിശ്ശേരി, ഇർഫാൻ ഉദുമ, ആസിഫ് പയ്യന്നൂർ, അബ്ദുൽ അഹദ്, മുഫീദ് നടുവിൽ  എന്നിവർ നേതൃത്വം നൽകി.Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha