കണ്ണൂർ ചിന്മയാ മിഷൻ കോളേജിൽ അധ്യാപികമാർക്കെതിരെ മാനേജ്‍മെന്റിന്റെ പീഡനം തുടരുന്നു; വിദ്യാർത്ഥികൾ പ്രതിഷേധ സമരം നടത്തി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂർ: തളാപ്പ് ചിന്മയാമിഷൻ വനിതാ കോളേജിൽ വിദ്യാർത്ഥികൾക്കും അധ്യാപികമാർക്കും എതിരെ മാനേജ്മെന്റ് നടത്തുന്ന പീഢനങ്ങൾക്കെതിരെ കോളേജ് വിദ്യാർത്ഥിനികൾതന്നെ രംഗത്ത്. കഴിഞ്ഞ ദിവസം ജോലിയിൽ സ്ഥിരപ്പെട്ടിരുന്ന കോളേജിലെ നിയമാധ്യാപികയെ ജോലിയിൽ നിന്നും പിരിച്ചു വിടാൻ മാനേജ്മെന്റ്  ശ്രമിക്കുന്നതി നെതിരെ വിദ്യാർത്ഥികൾ ഒന്നടങ്കം ക്ലാസ് ബഹിഷ്കരിച്ച് മുദ്രാവാക്യം വിളികളുമായി കോളേജിന് മുന്നിൽ പ്രതിഷേധ സമരം നടത്തി.
ശമ്പള വർധന ആവശ്യപ്പെട്ട് മുന്നിൽ നിന്നതും വനിതകൾ മാത്രമുള്ള സ്റ്റാഫ് റൂമിൽ സിസിടിവി ക്യാമറ സ്ഥാപിച്ചത് ചോദ്യം ചെയ്തതുമാണ് മാനേജ്മെന്റ് അധ്യാപികയെ പിരിച്ചുവിടാൻ തീരുമാനിച്ചതെന്ന ആക്ഷേപമുണ്ട്. വനിതാ കോളേജായ ഇവിടെ കോട്ട് ധരിച്ചില്ലെന്ന് പറഞ്ഞ് നിയമാധ്യാപികയെ കഴിഞ്ഞ ദിവസം പ്രിൻസിപ്പൽ ഇ.കെ. മഹീന്ദ്രൻ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കോട്ട് ധരിക്കാത്ത മറ്റ് അധ്യാപികമാരുടെ കാര്യം ചൂണ്ടി കാണിച്ചപ്പോൾ അധ്യാപികയെ സസ്പെൻഡ് ചെയ്യുമെന്ന് പ്രിൻസിപ്പൽ ഭീഷണിപ്പെടുത്തുകയും ചെയ്തു. അധ്യാപികമാർ പ്രസവാവധി കഴിഞ്ഞു തിരിച്ചു വരുമ്പോൾ സ്ഥിരം അധ്യാപികയാണെങ്കിൽ പോലും ജോലി ഉണ്ടാവില്ല. ഉണ്ടെങ്കിൽ തന്നെ കരാർ അടിസ്ഥാനത്തിലോ അതുവരെയുള്ള സർവീസ് പരിഗണിക്കാതെ തുടക്കക്കാരായോ ആണ് തിരിച്ചെടുക്കുക. ആറുമാസത്തെ പ്രസവാവധിക്ക് ഇഎസ്ഐ നിന്ന് ശമ്പളം കൊടുക്കുന്നുണ്ടെങ്കിലും ആറുമാസം കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കാൻ മാനേജ്മെന്റ് അനുവദിക്കില്ല. ഒരുവർഷം കഴിഞ്ഞ് വരാൻ പറയും.
അപ്പോഴേക്കും സർവീസ് ബ്രേക്കാക്കി പുതുതായോ, കരാറിലോ ജോലി നൽകി നിയമലംഘനം നടത്തുകയാണ്. കഴിഞ്ഞ ദിവസം കോഷൻ ഡെപ്പോസിറ്റ് തിരിച്ചു ചോദിച്ച വിദ്യാർത്ഥിനികൾക്ക് സ്വഭാവസർട്ടിഫിക്കറ്റ് കൊടുക്കാതിരിക്കുകയും പരാതിപ്പെട്ടപ്പോൾ വ്യാജ കോൺഡക്ട് സർട്ടിഫിക്കറ്റ് നൽകി കബളിപ്പിക്കുകയും മാനേജ്മെന്റ് ചെയ്തിരുന്നു. പ്രളയ ദുരിതാശ്വാസത്തിന് തങ്ങൾ നൽകിയ തുണിത്തരങ്ങളും മറ്റും ദുരിതബാധിതർക്ക് എത്തിക്കാതെ കോളേജ് ഓഫീസിലും മറ്റും ഉപയോഗിക്കുകയാണെന്നും വിദ്യാർത്ഥികൾ പറയുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha