രോഗി ചികിൽസ കിട്ടാതെ മരിച്ച സംഭവം; ആശുപത്രിക്കെതിരെ കേസ്.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കോട്ടയം: എച്ച് വൺ എൻ വൺ രോഗി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. മനപ്പൂർവമല്ലാത്ത നരഹത്യം ചികിത്സാവീഴ്ചയ്ക്കുമാണ് കേസെടുത്തത്. ഇടുക്കി സ്വരാജ് സ്വദേശി ജേക്കബ് തോമസാണ് ചികിത്സ സമയത്ത് ലഭിക്കാതെ മരിച്ചത്. മെഡിക്കൽ കോളേജിനും രണ്ട് സ്വകാര്യ ആശുപത്രികൾക്കും എതിരെയാണ് കേസെടുത്തത്.ജേക്കബ് തോമസിന്റെ മകളുടെ പരാതിയെ തുടർന്നാണ് പോലീസ് നടപടി.ബുധനാഴ്ച ഉച്ചയ്ക്ക് 2.15 ഓടെയാണ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് ശ്വാസതടസ്സം നേരിട്ട രോഗിയെ എത്തിച്ചത്. മെഡിക്കൽ കോളേജിൽ വെന്റിലേറ്റർ സൗകര്യമില്ല എന്ന് പറഞ്ഞ് രോഗിയെ നോക്കാൻ പോലും ആരും തയ്യാറായില്ലെന്നാണ് ബന്ധുക്കളുടെ പരാതി. പിആർഒ ബെഡ്ഡില്ലെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു എന്നും ബന്ധുക്കൾ ആരോപിക്കുന്നു.പിന്നീട് രോഗിയെ ആംബുലൻസിൽ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയായ കാരിത്താസിൽ എത്തിച്ചെങ്കിലും അവിടെയും ചികിത്സ നിഷേധിക്കപ്പെട്ടു. പിന്നീട് മാതാ ആശുപത്രിയിലും രോഗിയെ കൊണ്ടു പോയി. അവിടെ നിന്നും ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.  തന്നെ ഒന്നു നോക്കൂവെന്ന് രോഗി വരെ ആവശ്യപ്പെടുന്ന അവസ്ഥയുണ്ടായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. പ്രാഥമിക ശുശ്രൂഷ നൽകാൻ പോലുമുള്ള മനസ്സ് ആശുപത്രി അധികൃതർ കാണിച്ചില്ല. ആശുപത്രിയിൽ നിന്ന് ഒരു ഡോക്ടറോ നഴ്സോ പോലും വന്ന് തിരിഞ്ഞു നോക്കിയില്ലെന്നും മരിച്ച രോഗിയുടെ മകൾ റെനി ആരോപിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha