പ്രമുഖ സി.പി.ഐ നേതാവ് പന്തക്ക ഗോവിന്ദൻ അന്തരിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തലശ്ശേരി: പ്രമുഖ സി.പി.ഐ  നേതാവ് വടക്കുമ്പാട് പുതിയ റോഡിനടുത്ത കുന്നുംപുറത്ത് വീട്ടിൽ പന്തക്ക ഗോവിന്ദൻ (85) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്താൽ അവശനായ ഗോവിന്ദൻ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇന്നലെ രാത്രി 11-30 ഓടെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് പിണറായി പന്തക്കപ്പാറയിലെ പ്രശാന്തി വാതക ശ്മാനത്തിൽ നടത്തും. സി.പി.ഐ തലശ്ശേരി മണ്ഡലം മുൻ അസിസ്റ്റൻറ് സെക്രട്ടറി, കണ്ണൂർ ജില്ലാ കൌൺസിൽ മുൻ അംഗം, അഖിലേന്ത്യാ കിസാൻ സഭ തലശ്ശേരി മണ്ഡലം സെക്രട്ടറി, കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട്, എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സി.പി.ഐ എരഞ്ഞോളി ലോക്കൽ കമ്മിറ്റി അംഗമായിരിക്കെയായിരുന്നു മരണം. 1956 ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി.  ബീഡി തൊഴിലാളികളെ സംഘടിപ്പിച്ചാണ് പൊതുരംഗത്തേക്ക് കടന്നു വന്നത്.  ദീർഘകാലം വടക്കുമ്പാട് സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടരായും പ്രവർത്തിച്ചു. പരേതയായ കാർത്ത്യായനിയാണ് ഭാര്യ. മക്കൾ: എം.സുനിൽകുമാർ (എ.കെ.എസ്.ടി.യു കണ്ണൂർ ജില്ല സെക്രട്ടറി), എം.വിനീഷ് (കെ.എസ്.ആർ.ടി.സി. ഏറണാകുളം), എം.അനിൽകുമാർ,  മരുമക്കൾ ; കെ.കെ.ഷെമി, റിംഷ, വനജ

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha