കേരള കോൺഗ്രസിൽ കലഹം മൂർഛിക്കുന്നു; ചെയർമാൻ മരിച്ചാൽ മകൻ ചെയർമാനാകില്ലെന്ന് ജോസഫ്.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തൊടുപുഴ: കേരള കോൺഗ്രസിലെ ഭിന്നത പിളർപ്പിലേക്ക് നീങ്ങുന്നതിനിടെ ജോസ്.കെ മാണിക്കും അദ്ദേഹത്തെ പിന്തുണക്കുന്നവർക്കുമെതിരെ വീണ്ടും പി.ജെ ജോസഫ് രംഗത്ത്. ചെയർമാൻ മരിച്ചാൽ മകൻ ചെയർമാനാകുമെന്ന് കേരള കോൺഗ്രസിന്റെ ഭരണഘടനയിലില്ലെന്നും ജോസഫ് പറഞ്ഞു. ശിഹാബ് തങ്ങൾ മരിച്ചപ്പോൾ മകനാണോ ചെയർമാനായതെന്നും ജോസഫ് ചോദിച്ചു. ഇപ്പോൾ പാർട്ടിയിൽ സമാവയത്തിന്റെ ആളുകളും പിളർപ്പിന്റെ ആളുകളും മാത്രമാണുള്ളത്. നേരത്തെ 10 ജില്ലാ പ്രസിഡന്റുമാർ അവരെ പിന്തുണച്ചെങ്കിൽ. ഇപ്പോൾ എട്ടല്ലേയുള്ളൂ. പാർലമെന്ററി പാർട്ടി ലീഡറായി ഞാൻ ഇരിക്കുകയല്ലേ. അവർ കാര്യങ്ങൾ മനസ്സിലാക്കിയിട്ടില്ല. നിലവിൽ പാർട്ടിക്ക് ചെയർമാനും പാർലമെന്ററി പാർട്ടി ലീഡറുമുണ്ട്. സമവായമുണ്ടെങ്കിലെ ഇതിൽ മാറ്റം വരുത്താനാകൂ. ജോസ്.കെ മാണി വിഭാഗം പങ്കെടുക്കുമെന്ന് അറിയിച്ചാൽ യോഗം വിളിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha