തെറ്റു ചൂണ്ടിക്കാണിച്ചാല്‍ തിരുത്തണം; വാദിക്കരുത്‌ '.പാര്‍ട്ടിനിലപാടിനെതിരേ ആന്തൂര്‍ നഗരസഭാ ഉപാധ്യക്ഷന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌ , '.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photouploads/news/2019/06/317991/k5.jpg

കണ്ണൂര്‍ : പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ സി.പി.എം സംസ്‌ഥാന നേതൃത്വത്തിന്റെ നിലപാട്‌ തള്ളിയും നഗരസഭയ്‌ക്ക്‌ തെറ്റുപറ്റിയെന്നും സൂചിപ്പിച്ചും ആന്തൂര്‍ നഗരസഭാ ഉപാധ്യക്ഷന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റ്‌. സി.പി.എം. പ്രാദേശിക നേതാവും നഗരസഭാ വൈസ്‌ ചെയര്‍മാനുമായ ഷാജുവാണ്‌ ഫെയ്‌സ്‌ബുക്കിലൂടെ വിമര്‍ശനമുന്നയിച്ചത്‌. തെറ്റ്‌ ചൂണ്ടിക്കാട്ടിയാല്‍ തിരുത്തണമെന്നും വാദിച്ച്‌ ജയിക്കരുതെന്നുമാണ്‌ കഴിഞ്ഞ ദിവസം രാത്രിയിലെ കുറിപ്പ്‌. എന്നാല്‍ ഒരു മണിക്കൂറിനുള്ളില്‍ പോസ്‌റ്റ്‌ പിന്‍വലിച്ചു. നഗരസഭ അധ്യക്ഷ പി.കെ. ശ്യാമളയെ ലക്ഷ്യംവച്ചല്ല പോസ്‌റ്റിട്ടതെന്നും തെറ്റായി വ്യാഖ്യാനിക്കപ്പെടുമെന്ന്‌ സുഹൃത്തുക്കള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ പിന്‍വലിച്ചെന്നുമാണ്‌ ഷാജു പിന്നീട്‌ വിശദീകരിച്ചത്‌. 
പാര്‍ട്ടി അംഗങ്ങള്‍ ഉള്‍പ്പെട്ട പല വാട്‌സാപ്പ്‌ ഗ്രൂപ്പുകളിലും ഷാജു പി.കെ ശ്യാമളയെ വിമര്‍ശിച്ച്‌ രംഗത്തെത്തിയിരുന്നു. പ്രവാസിയുടെ ആത്മഹത്യയില്‍ വളരുന്ന ആന്തൂര്‍ എന്ന വാട്‌സാപ്പ്‌ ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയില്‍ ശ്യാമളയെ വിമര്‍ശിച്ച ഷാജു ആ ഗ്രൂപ്പില്‍ നിന്ന്‌ പുറത്തു പോവുകയും ചെയ്‌തിരുന്നു. ശ്യാമളയുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്ന്‌ മുമ്പ്‌ സ്‌ഥാനമൊഴിയാന്‍ ഒരുങ്ങിയ ഷാജുവിനെ നേതാക്കാള്‍ ഇടപെട്ടാണ്‌ പിന്തിരിപ്പിച്ചത്‌. 
ആന്തൂര്‍ വിവാദത്തില്‍ പി.കെ ശ്യാമളയുടെ ഭര്‍ത്താവും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ എം.വി. ഗോവിന്ദനെതിരേ തളിപ്പറമ്പ്‌ എം.എല്‍.എ ജയിംസ്‌ മാത്യുവും രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ എം.വി. ഗോവിന്ദന്‍ ഇടപെട്ടതാണ്‌ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്‌തടസമായതെന്നും അദ്ദേഹത്തിന്റെ ഈഗോയാണ്‌ പ്രശ്‌നം വഷളാക്കിയതെന്നുമാണ്‌ ജെയിംസ്‌ മാത്യു കഴിഞ്ഞ ദിവസം സി.പി.എം സംസ്‌ഥാന സമിതിയില്‍ ആരോപിച്ചത്‌. ഷാജുവിനെ പിന്തുണച്ച്‌ പോസ്‌റ്റിനു കീഴില്‍ ആന്തൂര്‍ മേഖലയിലെ നിരവധി സിപിഎം പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ബക്കളം ലോക്കല്‍ കമ്മറ്റി അംഗമാണ്‌ ഷാജു. പോസ്‌റ്റ്‌ പിന്‍വലിച്ചതിനു പിന്നാലെ സി.പി.എം അംഗത്വമെടുക്കുമ്പോള്‍ ചൊല്ലേണ്ട സത്യപ്രതിജ്‌ഞയാണ്‌ ഷാജു അക്കൗണ്ടില്‍ കുറിച്ചത്‌. ആത്മഹത്യ ചെയ്‌ത പ്രവാസി വ്യവസായി സാജന്‍ പാറയില്‍ പാര്‍ഥ കണ്‍വന്‍ഷന്‍ സെന്റര്‍ നിര്‍മിച്ചിരിക്കുന്നതു ഷാജുവിന്റെ വാര്‍ഡിലാണ്‌.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha